| Saturday, 5th April 2025, 8:30 am

ആട് 2വില്‍ ആ നടന്‍ അഭിനയിച്ചത് ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കാണുന്നത്: മിഥുന്‍ മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ്. ജയസൂര്യ, ഭഗത് മാനുവല്‍, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2017ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആട് 2വും ഇറങ്ങിയിരുന്നു. ഈ ഭാഗത്തില്‍ ഇരുമ്പ് അബ്ദുള്ള എന്ന കഥാപാത്രമായി എത്തിയത് മാമുക്കോയ ആയിരുന്നു. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം മാമുക്കോയ ആദ്യമായും അവസാനമായും വര്‍ക്ക് ചെയ്തത് ഈ സിനിമയില്‍ ആയിരുന്നു.

ഇപ്പോള്‍ മാമുക്കോയയെ കുറിച്ച് പറയുകയാണ് മിഥുന്‍. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം തന്റെ സിനിമയിലേക്ക് വന്നത് ഒരു ബഹുമതിയായിട്ടാണ് കരുതുന്നത് എന്നാണ് മിഥുന്‍ പറയുന്നത്. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും മാമുക്കോയ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ മാത്രമേ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. അത് ആട് 2 ആയിരുന്നു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം ആ സിനിമയിലേക്ക് വന്നത് ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കരുതുന്നത്.

ഷൂട്ടിങ് സെറ്റില്‍ ഏല്‍പ്പിക്കുന്ന ജോലി വളരെ കൃത്യമായി ചെയ്യുന്ന നടനായിരുന്നു മാമുക്കോയ. വളരെ കാലത്തെ എക്‌സ്പീരിയന്‍സുള്ള നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഒരു സീന്‍ ഇംപ്രവൈസ് ചെയ്യാന്‍ ഏറെ കഴിവുള്ള ആളാണ്.

അദ്ദേഹത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതും ഓര്‍ക്കാന്‍ കഴിയുന്നതും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതും ഒരു വലിയ ഭാഗ്യവും ബഹുമതിയുമായിട്ടാണ് ഞാന്‍ കാണുന്നത്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Content Highlight: Midhun Manuel Thomas Talks About Mamukkoya And Aadu2 Movie

We use cookies to give you the best possible experience. Learn more