വന്നു, കണ്ടു, കീഴടക്കി തകർത്തത് 16 വർഷത്തെ റെക്കോഡ്; അരങ്ങേറ്റക്കാരന്റെ ഗർജനം
Cricket
വന്നു, കണ്ടു, കീഴടക്കി തകർത്തത് 16 വർഷത്തെ റെക്കോഡ്; അരങ്ങേറ്റക്കാരന്റെ ഗർജനം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 2:59 pm

2024 ത്രി രാഷ്ട്ര ടി-20 പരമ്പരയില്‍ നെതര്‍ലന്‍ഡ്‌സ് നേപ്പാളിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്.

ഹോളണ്ട് ബാറ്റിങ് നിരയില്‍ മൈക്കിള്‍ ലെവിത്ത് അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 36 പന്തില്‍ 54 റണ്‍സ് നേടിക്കൊണ്ടായിരുന്നു ലെവിത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

അഞ്ച് ഫോറുകളും മൂന്ന് സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 150 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു മൈക്കിള്‍ ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലെവിത്ത് സ്വന്തമാക്കിയത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സിനായി ടി-20യില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് മൈക്കിള്‍ സ്വന്തം പേരിലാക്കി മാറ്റിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഡോസ്‌ചേറ്റ് ആയിരുന്നു. 2008ലായിരുന്നു താരം ഈ നേട്ടത്തില്‍ എത്തിയത്.

മൈക്കിളിന് പുറമെ സിബ്രാന്‍ഡ് എംഗള്‍ബ്രക്റ്റ് 38 പന്തില്‍ 49 റണ്‍സും നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് 16 പന്തില്‍ 33 റണ്‍സും തേജ നിടമാനൂരു 24 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

നേപ്പാള്‍ ബൗളിങ്ങില്‍ കുശാല്‍ മല്ല, കരണ്‍ കെ.സി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Michael Levitt Create a new record in T20