‘എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ ഇവര്‍ അടുത്ത സീസണിലും ഉണ്ടാകും. എം.എസ്. ധോണിയെന്നത് വളരെ വലിയ പേരാണ്. എവേ മത്സരങ്ങളില്‍ പോലും സ്‌റ്റേഡിയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ കൊണ്ട് നിറയുന്നുണ്ടെങ്കില്‍ അതിന് ഒരേയൊരു കാരണം ധോണി മാത്രമാണ്.
‘അദ്ദേഹം ചെന്നൈയുടെ രാജാവാണ്. ധോണി ടീമിനൊപ്പമുണ്ടാകണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് ആരാധകര്‍ മനസിലാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം വിരമിക്കുമ്പോള്‍ അത് ടീമിന് വളരെ വലിയ നഷ്ടമായിരിക്കും,’ ക്ലാര്‍ക് വ്യക്തമാക്കി.
ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ ഹൈലറ്റായ ഇംപാക്ട് പ്ലെയര്‍ നിയമത്തെ വിമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെയോ അന്താരാഷ്ട്ര ക്രിക്കറ്റിനെയോ ഒരു തരത്തിലും സഹായിക്കുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും ക്ലാര്‍ക് പറഞ്ഞു.
‘ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എങ്കിലും ഇത് എവിടെയും പോകില്ല. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെയോ അന്താരാഷ്ട്ര ക്രിക്കറ്റിനെയോ ഒരു തരത്തിലും സഹായിക്കുന്നില്ല. ഡിസിഷന്‍ മേക്കേഴ്‌സ് ഈ നിയമം എടുത്ത് കളയില്ല,’ ക്ലാര്‍ക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Michael Clarke says MS Dhoni, Virat Kohli and Rohit Sharma will play IPL 2026