കംഗാരുക്കളെ ബുംറ എറിഞ്ഞോടിച്ചു; ഇന്ത്യയ്ക്ക് 292 റണ്‍സ് ലീഡ്
INDIA VS AUSTRALIA
കംഗാരുക്കളെ ബുംറ എറിഞ്ഞോടിച്ചു; ഇന്ത്യയ്ക്ക് 292 റണ്‍സ് ലീഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th December 2018, 10:38 am

മെല്‍ബണ്‍: ബോക്‌സിംഗ് ടെസ്റ്റില്‍ ഇന്ത്യയുടെ 443 റണ്‍സിനെതിരെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 151 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റെടുത്ത ബുംറയാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് 292 റണ്‍സിന്റെ ലീഡുണ്ട്.

15.5 ഓവറില്‍ 33 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റെടുത്ത ജഡേജയും ഒരോ വിക്കറ്റ് വീതം നേടിയ ഇശാന്തും ഷമിയും ബുംറയ്ക്ക് മികച്ച പിന്തുണ നല്‍കി.

ALSO READ: സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേര്‍പ്പെടുത്തിയ വിലക്ക് നീക്കി; വാര്‍ണറും കളിക്കും

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റിംഗിനിറങ്ങിയ ഓസീസ് നിരയില്‍ ആരും ചെറുത്ത് നില്‍പ്പിന്റെ സൂചന പോലും കാണിച്ചില്ല. ആതിഥേയരുടെ അഞ്ച് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

മാര്‍ക്ക്‌സ് ഹാരിസും നായകന്‍ ടിം പെയ്‌നും 22 റണ്‍സെടുത്തു. ഉസ്മാന്‍ ഖ്വാജ 21 ഉം ട്രാവിസ് ഹെഡ് 20 ഉം ഷോണ്‍ മാര്‍ഷ് 19 ഉം പാറ്റ് കമ്മിന്‍സ് 17 ഉം റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

ALSO READ: ബാലന്‍ ദി ഓര്‍ കിട്ടാത്തതില്‍ അത്ഭുതമില്ല, എനിക്കത് ലഭിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നു; ലയണല്‍ മെസ്സി

നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (106), അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒരോ ജയം സ്വന്തമാക്കിയിട്ടുണ്ട്.

WATCH THIS VIDEO: