| Sunday, 9th February 2025, 7:04 pm

എന്നെ അറിയാമോയെന്ന് ചോദിച്ച് അദ്ദേഹം പേര് പറഞ്ഞു, ലാലേട്ടനായിരുന്നു അത്: മേഘ്‌ന രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് മേഘ്‌ന രാജ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം മലയാളത്തിൽ അഭിനയിക്കാൻ മേഘ്‌നയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേഘ്‌ന.

റെഡ് വൈൻ എന്ന സിനിമയിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നതെന്നും താനാണ് മോഹൻലാൽ എന്ന് ഇങ്ങോട്ട് പറഞ്ഞാണ് അദ്ദേഹം പരിചയപെട്ടതെന്നും മേഘ്‌ന പറയുന്നു.

മെമ്മറീസിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ സമ്മാനിച്ചിരുന്നുവെന്നും സിനിമയിലെ ഒരു പാട്ടുസീൻ ഊട്ടിയിൽ വെച്ചാണ് ഷൂട്ട് ചെയ്തതെന്നും മേഘ്‌ന പറയുന്നു. കാരവാൻ എത്താത്ത സ്ഥലമായതിനാൽ തന്റെ സുരക്ഷയ്ക്കായി അന്ന് പൃഥ്വിരാജ് അദ്ദേഹത്തിന്റെ അസിസ്‌റ്റൻ്റ്സിനെ തനിക്കൊപ്പം നിർത്തിയിരുന്നുവെന്നും മേഘ്‌ന കൂട്ടിച്ചേർത്തു.

‘റെഡ് വൈൻ’ ഷൂട്ടിങ്ങിന് മുമ്പാണ് ലാലേട്ടനെ ആദ്യമായി കണ്ടത്. ലൊക്കേഷനിൽ വച്ചു കണ്ടപ്പോൾ വിഷ് ചെയ്‌തിട്ട് ഞാൻ പേരു പറഞ്ഞു. ചിരിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു ചോദിച്ചത്. ‘മേഘ്‌നയ്ക്ക് അറിയാമോ ഞാനാരാണെന്ന്. ഞാൻ മോഹൻലാൽ’ എന്നായിരുന്നു.

മെമ്മറീസി’ലാണ് പ്യഥിരാജിനൊപ്പം അഭിനയിച്ചത്. എനിക്ക് റീഡിങ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വായിക്കേണ്ട പുസ്‌തകങ്ങൾ സജസ്‌റ്റ് ചെയ്‌തു. ‘മെമ്മറീസി’ന്റെ പാട്ടുസീൻ ഷൂട്ട് ചെയ്‌തത് ഊട്ടിയിൽ കുറച്ച് റിമോട്ടായ സ്‌ഥലത്താണ്. കാരവൻ അവിടേക്ക് വരില്ല.

ജീപ്പിലാണ് ഞങ്ങൾ പോയത്. ഒരു സീനിൽ എനിക്ക് കോസ്‌റ്റ്യൂം ചെയ്‌ഞ്ച് വേണം. ഹട്ട് പോലുള്ള റൂമാണ് അതിനായി സെറ്റ് ചെയ്തത്. കുറേ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. ഞാൻ സഹായിയുമായി ഹട്ടിലേക്ക് പോകുന്നത് കണ്ട് പൃഥ്വി എൻ്റെ സുരക്ഷയ്ക്കായി അദ്ദേഹത്തിൻ്റെ അസിസ്‌റ്റൻ്റ്സിനെ കൂടി വിട്ടു,’മേഘ്‌ന പറയുന്നു.

Content Highlight: Meghna raj About Mohanlal

We use cookies to give you the best possible experience. Learn more