കിരീടനേട്ടത്തിനൊപ്പം ചരിത്രനേട്ടവും; ടി-20യില്‍ നമ്പര്‍ വണ്‍ ഓസീസ് താരം
Cricket
കിരീടനേട്ടത്തിനൊപ്പം ചരിത്രനേട്ടവും; ടി-20യില്‍ നമ്പര്‍ വണ്‍ ഓസീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 7:48 am

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വുമണ്‍സ് ടീം. ഇന്ത്യയെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഓസീസ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ കിരീടനേട്ടത്തിനൊപ്പം ഒരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം മെഗാന്‍ ഷട്ട്. മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയില്‍ ഒരു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് ഷട്ട് നടത്തിയത്. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തം പേരില്‍ ആക്കിമാറ്റി.

വുമണ്‍സ് ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് മെഗാന്‍ ഷട്ട് സ്വന്തമാക്കിയത്. ടി-20യില്‍ 104 ഇന്നിങ്‌സില്‍ നിന്നും 131 വിക്കറ്റുകളാണ് ഓസീസ് താരത്തിന്റെ പേരിലുള്ളത്. പാകിസ്ഥാന്‍ താരം നിദ ധാര്‍ നേടിയ 130 വിക്കറ്റുകളുടെ നേട്ടമാണ് ഷട്ട് മറി കടന്നത്.

വുമണ്‍സ് ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം, വിക്കറ്റ്, ഇന്നിങ്‌സ് എണീ ക്രമത്തില്‍)

മെഗാന്‍ ഷട്ട്- 131(104)

നിദ ധാര്‍- 130(134)

അനീസ മുഹമ്മദ്- 125(113)

ഷബ്‌നിം ഇസ്‌മെയില്‍-123(112)

എലീസ് പെറി- 123(132)

നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ റിച്ച ഘോഷ് 28 പന്തില്‍ 34 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

റിച്ചക്ക് പുറമേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ 26 റണ്‍സും സ്മൃതി മന്ദാന 29 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 147 റണ്‍സ് ഓസീസിന് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ അന്നബെല്‍ സതര്‍ലാന്‍ഡ് ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. മേഗന്‍ ഷട്ട് , കിം ഗാര്‍ത്ത് എന്നിവരായിരുന്നു മറ്റ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.4 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയ തുടക്കത്തിലെ ആക്രമിച്ചു കളിക്കുകയായിരുന്നു. ടീം സ്‌കോര്‍ 85ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ അലീസ ഹീലിയെ ഓസീസിന് നഷ്ടമായി. 38 പന്തില്‍ 55 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസീസ് ക്യാപ്റ്റന്റെ മിന്നും ഇന്നിങ്സ്.

ഓസീസ് ക്യാപ്റ്റനൊപ്പം ബേത്ത് മൂണി 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Megan Schutt create a new record in T-20.