മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി അനൂപ്. 2014 ൽ പുറത്തിറങ്ങിയ വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിലേക്കെത്തുന്നത്. എന്നാൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. തുടർന്ന് ടോപ് സിംഗറിലൂടെയും മീനാക്ഷി തിളങ്ങി നിന്നു.
തിയറ്ററുകളിൽ നിറഞ്ഞോടിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലും മോഹൻലാൽ നായകനായ ഒപ്പത്തിലും മീനാക്ഷി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. തന്റേതായ നിലപാടുകൊണ്ടും വ്യക്തിത്വം കൊണ്ടും സോഷ്യൽ മീഡിയകളിലും ന്യൂസുകളിലും എന്നും മീനാക്ഷി ഇടം പിടിക്കാറുണ്ട്.
ഇന്നത്തെ സമൂഹത്തിലും ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ബോഡി ഷെയിമിങ്ങിന് ഇരയാകുന്നത്. ഇതിനോട് പ്രതികരിച്ച് നിരവധി താരങ്ങളും രംഗത്ത് വന്നിരുന്നു. മീനാക്ഷിയും തന്റേതായ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ്.
ബോഡി ഷെയിമിങ്ങ് രണ്ടുതരമുണ്ട് . നമ്മളോട് സ്നേഹമുള്ളവർ സ്നേഹം കൊണ്ട് പറയുന്ന കാര്യങ്ങളും അല്ലാതെ നമ്മളെ കളിയാക്കാൻ വേണ്ടി സംസാരിക്കുന്ന ആളുകളും എന്ന് പറയുകയാണ് മീനാക്ഷി. റീൽ ആൻഡ് റിയൽ മീഡിയ വർക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ വീട്ടിൽനിന്നും പറയും കുറച്ചുകൂടി ഫുഡ് എല്ലാം കഴിക്കണം ഹെൽത്തി ആയി ഇരിക്കണം എന്ന്. അത് അവർക്ക് എന്നോടുള്ള ഒരു കരുതലാണ് പക്ഷെ അതുപോലെയല്ല ആരെങ്കിലും നമ്മളുടെ അടുത്ത് വന്ന് മെലിഞ്ഞ് ഉണങ്ങി പോയല്ലോ കോലം കെട്ടുപോയല്ലോ എന്ന് പറയുന്നത്. ഇത് രണ്ടും ബോഡി ഷെയിമിങ് ആണ് പക്ഷെ ഒന്ന് കരുതലാണ്. ഇത് രണ്ടും കൺവേ ചെയ്യാൻ ഉദ്ദേശിക്കുന്നത് രണ്ട് തരത്തിലാണ്,’ മീനാക്ഷി പറഞ്ഞു
നവാഗത സംവിധായകൻ ദീപക് ഡിയോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമയിൽ മീനാക്ഷിയും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തിയിരുന്നു. അഷിത ബീഗം എന്ന ശക്തമായ കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്.
Content Highlight: Meenakshi talks about body shaming
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.