| Monday, 26th February 2024, 3:05 pm

ദൃശ്യം2നേക്കാൾ മുകളിൽ പോവേണ്ട ചിത്രമാണത്, ഞാനും അതിനായി കാത്തിരിക്കുകയാണ്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ മീന അഭിനയിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലേത്. 2021ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചു.

ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യത്തിന്റെ മൂന്നാംഭാഗത്തെ പറ്റി സംസാരിക്കുകയാണ് മീന.

ദൃശ്യം 3ന് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും ജീത്തു ജോസഫ് ചിത്രത്തിന്റെ സ്ക്രിപ്റ്റിനായി ശ്രമിക്കുകയാണെന്നും മീന പറയുന്നു. ചിത്രം ദൃശ്യം 2നേക്കാൾ ബെറ്റർ ആയിരിക്കണമെന്നും മീന പറയുന്നു.

‘ദൃശ്യം 3 എന്തായാലും സംഭവിക്കണം. ഞാനും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ജീത്തു സാർ അതിന് വേണ്ടി റെഡിയായി കൊണ്ടിരിക്കുകയാണ്. അദ്ദേഹം അതിന്റെ സ്ക്രിപ്റ്റിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കാരണം ദൃശ്യം രണ്ടിനെക്കാൾ ബെറ്റർ ആയിട്ട് ഉണ്ടാവണമല്ലോ. അതിന് വേണ്ടി വളരെ ശ്രദ്ധയോടെ അദ്ദേഹം കാത്തിരിക്കുകയാണ്. അതിന്റെ പ്ലാനിങ്ങിലാണ്,’മീന പറയുന്നു.

Content Highlight: Meena Talk About Drishyam 3

Latest Stories

We use cookies to give you the best possible experience. Learn more