'ഞങ്ങള്‍ക്ക് 40,000 കോടി ലഭിക്കണം,' ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലി
Sports News
'ഞങ്ങള്‍ക്ക് 40,000 കോടി ലഭിക്കണം,' ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th December 2021, 10:52 am

ഐ.പി.എല്ലിന്റെ പുതിയ സീസണിന്റെ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ലേലം ഉടന്‍ തന്നെയുണ്ടാവുമെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. 40,000 കോടി രൂപയാണ് ഈയിനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

നേരത്തെ, പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ടൂര്‍ണമെന്റിലുള്‍പ്പെടുത്തിയതിന്റെ ഭാഗമായി 12,775 കോടി രൂപയായിരുന്നു ബി.സി.സി.ഐ സ്വന്തമാക്കിയത്.

BCCI Plans To Schedule August-September Window For IPL

 

‘പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വില്‍പനയില്‍ നിന്നും 12,000 കോടി രൂപ ലഭിച്ചത് അതിശയകരമാണ്. ഐ.പി.എല്ലിന്റെ സംപ്രേഷണത്തിനായി ഞങ്ങള്‍ക്ക് (ബി.സി.സി.ഐക്ക്) 40,000 കോടി ലഭിക്കണം,’ ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലി പറഞ്ഞു.

2023-2027 സീസണുകളുടെ സംപ്രേക്ഷണത്തിനാണ് ഭീമമായ തുക ലേലത്തിന്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത്.

Reliance planning to make an entry into sports broadcasting; aims for IPL media rights

ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി കളത്തിലുണ്ടാവും. അഹമ്മദാബാദ്, ലഖ്‌നൗ ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയത്.

Eyeing fat paycheck, players keen to go back to IPL auction pool- The New  Indian Expressഐ.പി.എല്ലിന്റെ ഭാഗമായി മെഗാ താരലേലവും നടക്കാനിരിക്കുകയാണ്. കിരീടത്തിനായി 10 ടീമുകള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ മത്സരവും ലേലലും ആവേശമുണര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Media Rights auction of IPL will be conducted soon, says BCCI