കിലിയന്‍ എംബാപെക്ക് കൊവിഡ്; ക്രൊയേഷ്യക്ക് എതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെ താരത്തിന്റെ മടക്കം
Sports
കിലിയന്‍ എംബാപെക്ക് കൊവിഡ്; ക്രൊയേഷ്യക്ക് എതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെ താരത്തിന്റെ മടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th September 2020, 12:29 pm

പാരിസ്: ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

വേള്‍ഡ് കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെയാണ് ടീമില്‍ നിന്ന് എംബാപെ പിന്മാറിയത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച നടന്ന ട്രെയിനിങ്ങില്‍ ടീമംഗങ്ങള്‍ക്കൊപ്പം എംബാപെ പങ്കെടുത്തിരുന്നു.

റിസല്‍ട്ട് വന്നതിന് ശേഷം ചികിത്സക്കായി എംബാപെ ടീമില്‍ നിന്ന് മടങ്ങിയെന്ന് ഫ്രഞ്ച് ടീം മാനേജ്‌മെന്റ് പറഞ്ഞു. നാഷണല്‍ ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എംബാപെയുടെ മടക്കം ടീമിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

എംബാപെക്ക് എട്ട് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനാണ് ലീഗ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. ഫ്രാന്‍സ് ടീമില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടങ്ങേണ്ടി വരുന്ന നാലാമത്തെ താരമാണ് എംബാപെ.

നേരത്തേ ബ്രസീല്‍ താരം നെയ്മര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: mbappe to miss croatia match after  positive covid 19 test