ലയണല്‍ മെസി തന്റെ പഴയ അര്‍ജന്റൈന്‍ ക്ലബ്ബിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്വേറോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
തന്റെ ഏറ്റവും ആദ്യത്തെ ക്ലബ്ബായ ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് മടങ്ങുന്നതിനെ പറ്റി മെസി കാര്യമായി ആലോചിക്കുന്നുണ്ടെന്നാണ് അഗ്വേറോ പറഞ്ഞിരുന്നത്. യു.ഒ.എല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ മെസിയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും മെസിയുടെ പ്രതികരണത്തിനായി നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം ന്യൂ വെല്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാക്‌സി റോഡ്രിഗസ്.
അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തിയത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.
ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും താരം തന്റെ തീരുമാനം അറിയിക്കാത്തതിന്റെ ആശങ്കയിലാണ് പി.എസ്.ജി.
ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരത്തിന്റെ പിതാവും സഹോദരനും രംഗത്തെത്തിയിരുന്നു. ബാഴ്‌സ പ്രസിഡന്റിനോടുള്ള അടങ്ങാത്ത അമര്‍ഷവും മെസിയുടെ സഹോദരന്‍ പ്രകടിപ്പിച്ചിരുന്നു. താരം ഇനി ബാഴ്‌സയിലേക്ക് തിരിച്ചുപോകില്ലെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.