| Saturday, 8th February 2025, 12:48 pm

എന്തുകൊണ്ട് ആ സിനിമ തിയേറ്ററില്‍ അര്‍ഹിച്ച വിജയം നേടിയില്ലെന്ന് ഞാന്‍ പിന്നീട് ചിന്തിച്ചു: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാത്യു പിന്നീട് ജനശ്രദ്ധ നേടുന്നത്.

വിജയ് – ലോകേഷ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യു ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പ്രകാശന്‍ പറക്കട്ടെ (2022) എന്ന തന്റെ സിനിമയെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. ആ സിനിമ ഇറങ്ങിയപ്പോള്‍ അത് തിയേറ്ററില്‍ ഓടിയിരുന്നെന്നും എന്നാല്‍ അത് അര്‍ഹിക്കുന്ന അത്രയും ഓഡിയന്‍സിലേക്ക് എത്തിയിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്. കരിക്ക് ഫ്‌ളിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കുറേ ആളുകള്‍ കണ്ടുവെന്നും തനിക്ക് കുറേ മെസേജുകള്‍ അയച്ചിരുന്നെന്നും മാത്യു പറയുന്നു. എന്തുകൊണ്ട് പ്രകാശന്‍ പറക്കട്ടെ തിയേറ്ററില്‍ അര്‍ഹിച്ച വിജയം നേടിയില്ലെന്ന് താന്‍ പിന്നീട് ചിന്തിച്ചിരുന്നെന്നും സിനിമ മാര്‍ക്കറ്റ് ചെയ്ത രീതിയോ അല്ലെങ്കില്‍ അതിനെ പ്രസന്റ് ചെയ്ത രീതിയോ ആകണം അതിന്റെ കാരണമെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.

പ്രകാശന്‍ പറക്കട്ടെ എന്ന സിനിമ ഇറങ്ങിയപ്പോള്‍ അത് തിയേറ്ററില്‍ ഓടിയിരുന്നു. പടം എല്ലാവരും കണ്ടിരുന്നു. എന്നാല്‍ അത് അര്‍ഹിക്കുന്ന അത്രയും ഓഡിയന്‍സിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ അതായിരുന്നില്ല അവസ്ഥ.

ഒ.ടി.ടിയില്‍ വന്നപ്പോള്‍ കുറേ ആളുകള്‍ സിനിമ കാണുകയും എനിക്ക് കുറേ മെസേജുകള്‍ അയക്കുകയും ചെയ്തു. അപ്പോഴായിരുന്നു ആ സിനിമക്ക് അര്‍ഹിക്കുന്ന ഓഡിയന്‍സിനെ ലഭിക്കുന്നത്. എന്തുകൊണ്ട് ആ സിനിമ തിയേറ്ററില്‍ അര്‍ഹിച്ച വിജയം നേടിയില്ലെന്ന് ഞാന്‍ പിന്നീട് ചിന്തിച്ചിരുന്നു. ആ സിനിമ മാര്‍ക്കറ്റ് ചെയ്ത രീതിയോ അല്ലെങ്കില്‍ അതിനെ പ്രസന്റ് ചെയ്ത രീതിയോ ആയിരിക്കണം കാരണം.

പിന്നീടാണ് ക്രിസ്റ്റി എന്ന സിനിമ വരുന്നത്. അന്ന് ആ സിനിമയെ പ്രോപ്പറായി തന്നെ മാര്‍ക്കറ്റ് ചെയ്തിരുന്നു. അങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന് എല്ലാര്‍ക്കും അറിയാമായിരുന്നു. പക്ഷെ ആ പടത്തിലെ ചില ഏരിയകള്‍ ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടാകില്ല,’ മാത്യു തോമസ് പറയുന്നു.

Content Highlight: Mathew Thomas Talks About Prakashan Parakkatte Movie

We use cookies to give you the best possible experience. Learn more