ഇംഗ്ലീഷ് പ്രീമിയര്‍ 2025ലെ ഏറ്റവും വേഗത കൂടിയ ഗോള്‍ കഴിഞ്ഞ ദിവസം (ഡിസംബര്‍ 13) ലിവര്‍പൂളും ബ്രൈട്ടണും തമ്മിലുള്ള മത്സരത്തില്‍ കുറിക്കപ്പെട്ടിരുന്നു. ലിവര്‍പൂള്‍ താരം ഹ്യൂഗോ എകിറ്റിക്കെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ച്ച നടന്ന മത്സരത്തിന്റെ 46ാം സെക്കന്‍ഡില്‍ പന്ത് വലയിലെത്തിച്ചായിരുന്നു താരത്തിന്റെ ഈ നേട്ടം.
നവംബറില്‍ ന്യൂകാസ്റ്റില്‍ താരം മാലിക് തിയാവ് കുറിച്ച റെക്കോഡ് തിരുത്തി എഴുതിയായിരുന്നു എകിറ്റികെ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. എന്നാല്‍, അതിന് വെറും 23 മണിക്കൂറിന്റെ ആയുസ് മാത്രമാണുണ്ടായത്. ഇതാകട്ടെ തകര്‍ത്തത് വെസ്റ്റ്ഹാം താരം മാറ്റിയസ് ഫെര്‍ണാണ്ടസാണ്.
ഹ്യൂഗോ എകിറ്റിക്കെ. Photo: Liverpool/x.com
ഇന്ന് ഞായര്‍ (ഡിസംബര്‍ 14) ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് ഫെര്‍ണാണ്ടസ് ഈ സീസണിലെ അതിവേഗ ഗോള്‍ വലയിലെത്തിച്ചത്. അതിനായി പോര്‍ച്ചുഗല്‍ താരത്തിന് വേണ്ടി വന്നത് വെറും 29 സെക്കന്‍ഡുകളാണ്.
എകിറ്റികെയുടെ റെക്കോഡ് പിറന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫെര്‍ണ്ടാസിന്റെയും ഗോള്‍ എത്തിയത് എന്നതാണ് ശ്രദ്ധേയം. എന്നാല്‍, അതിലേറെ കൗതുകമുണര്‍ത്തുന്നത് ഈ സീസണിലെ ആദ്യ ആറ് അതിവേഗ ഗോള്‍ പിറന്നത് അവസാന 16 ദിവസങ്ങളിലാണ് എന്നതാണ്.
മാറ്റിയസ് ഫെര്‍ണാണ്ടസ്. Photo: Onefootball/x.com
2025 – 26 പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുകള്‍
(സമയം – താരം – ടീം – എതിരാളി – തീയതി എന്നീ ക്രമത്തില്‍)
ഈ ലിസ്റ്റില്‍ നാല് താരങ്ങള്‍ ഒരു മിനിട്ടില്‍ താഴെ ഗോളുകള്‍ അടിച്ചിട്ടുണ്ട്. എന്നാല്‍, ഇവരാരുടെയും പേരിലല്ല പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍. അത് ഐറിഷ് താരം ഷെയിന്‍ ലോങിന്റെ പേരിലാണ്. താരം ഏഴ് സെക്കന്‍ഡിലായിരുന്നു പന്ത് വലയില്‍ എത്തിച്ചത്. 2018 -19 സീസണിലായിരുന്നു ഈ ഗോള്‍.
Content Highlight: Mateus Fernandes scores the fastest goal in the Premier League 2025 -2026 surpassing Hugo Ekitike