ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് മേരികോം സെമി ഫൈനലില്‍
Boxing
ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് മേരികോം സെമി ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2019, 12:22 pm

സൈബീരിയ: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് മേരികോം. ചാമ്പ്യന്‍ഷിപ്പില്‍ മേരികോം സെമിഫൈനലില്‍ പ്രവേശിച്ചു. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം ഇടിച്ചിട്ടത്.

51 കിലോ വിഭാഗത്തിലെ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് ആയിരുന്നു മേരികോമിന്റെ വിജയം. ഈ ടുര്‍ണമെന്റിലും വിജയം നേടുകയാണെങ്കില്‍ മാര്‍ക്ക്യൂ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോക്സര്‍ ആയി മാറും മേരികോം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ എട്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട് മേരി ഈ വര്‍ഷം മാത്രം നേടിയത് രണ്ട് സ്വര്‍ണ്ണമാണ്. ഇന്തോനേഷ്യയില്‍ വെച്ചു നടന്ന പ്രെസിഡന്റ് കപ്പിലും ഗുവാഹത്തിയിലെ ഇന്ത്യ ഓപ്പണിലുംമാണ് അവര്‍ സ്വര്‍ണം നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ