| Thursday, 17th April 2025, 9:39 pm

20th സെഞ്ച്വറി ഫോക്‌സിന്റെ തുറുപ്പുചീട്ടുകള്‍ മാര്‍വലിലൂടെ തിരിച്ചെത്തുന്നു, നൊസ്റ്റാള്‍ജിയ ഉണര്‍ത്തി പുതിയ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള കോമിക് ഫ്രാഞ്ചൈസിയാണ് മാര്‍വല്‍. കോമിക്കുകളിലൂടെയും സിനിമകളിലൂടെയും വലിയ ഫാന്‍ബേസ് സൃഷ്ടിക്കാന്‍ മാര്‍വലിന് സാധിച്ചു. എല്ലാ സൂപ്പര്‍ഹീറോകളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള സിനിമാറ്റിക് യൂണിവേഴ്‌സും മാര്‍വല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് പിന്നോട്ടുപോയെങ്കിലും വീണ്ടും പഴയ ട്രാക്കിലേക്കെത്താന്‍ മാര്‍വലിന് സാധിച്ചു.

സോണിയില്‍ നിന്ന് സ്‌പൈഡര്‍മാന്റെ റൈറ്റ്‌സ് സ്വന്തമാക്കിയ ശേഷം സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു 20th സെഞ്ച്വറി ഫോക്‌സിന്റെ സൂപ്പര്‍ഹീറോ സിനിമകളുടെ റൈറ്റ്‌സ് മാര്‍വല്‍ സ്വന്തമാക്കിയത്. ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് 2 വിലൂടെ ഇതിന്റെ സാമ്പിള്‍ കാണിച്ച മാര്‍വല്‍, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്ന ചിത്രത്തിലൂടെ വന്‍ സര്‍പ്രൈസുകള്‍ ഭാവിയില്‍ ഉണ്ടായേക്കുമെന്നുള്ള സൂചനകള്‍ തരികയും ചെയ്തു.

ഇപ്പോഴിതാ ഫോക്‌സ് സ്റ്റുഡിയോയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹാറോകളായ ഫന്റാസ്റ്റിക് ഫോറിനെ തിരിച്ച് കൊണ്ടുവരികയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മാര്‍വല്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ഫന്റാസ്റ്റിക് ഫോര്‍: ദി ഫസ്റ്റ് സ്റ്റെപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ സൂപ്പര്‍ഹീറോകളുടെ റീബൂട്ട് വേര്‍ഷനായാണ് ഒരുങ്ങുന്നത്.

ജോവാന്‍ ഗ്രിഫിത്ത്, മൈല്‍സ് ടെല്ലെര്‍, ജോണ്‍ ക്രാസിന്‍സ്‌കി എന്നിവര്‍ അനശ്വരമാക്കിയ മിസ്റ്റര്‍ ഫന്റാസ്റ്റിക്കായി വേഷമിടുന്നത് പെട്രോ പാസ്‌കലാണ്. വനീസ കിര്‍ബിയാണ് സ്യൂ സ്റ്റോം/ ഇന്‍വിസിബിള്‍ വുമണായി പുതിയ വേര്‍ഷനില്‍ വേഷമിടുന്നത്. കെയ്റ്റ് മാരാ, ജെസിക്ക ആല്‍ബ എന്നിവരായിരുന്നു പഴയ വേര്‍ഷനുകളില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ക്രിസ് ഇവാന്‍സും മൈക്കല്‍ ജോര്‍ദാനും അവതരിപ്പിച്ച ഹ്യൂമന്‍ ടോര്‍ച്ച് എന്ന കഥാപാത്രം ഇത്തവണ അവതരിപ്പിക്കുന്നത് ജോസഫ് ക്വിന്നാണ്. ദി തിങ്ങായി ഇബോണ്‍ മോസ് ബക്കാക് കൂടി എത്തുമ്പോള്‍ മികച്ച ദൃശ്യാനുഭവം പ്രേക്ഷകര്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാര്‍വലിന്റെ ഫേസ് സിക്‌സില്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ജൂലൈ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഡോക്ടര്‍ ഡൂം ഫന്റാസ്റ്റിക് ഫോറില്‍ അവതരിക്കുമെന്ന് റൂമറുകളുണ്ട്. എം.സി.യുവിന്റെ മുഖമെന്ന് അറിയപ്പെട്ടിരുന്ന റഓബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമായി എത്തുന്നത്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു ആര്‍.ഡി.ജെയുടെ കംബാക്ക്. പഴ പ്രതാപം ഇനി വരുന്ന സിനിമകളിലൂടെ മാര്‍വല്‍ തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Marvel’s Fantastic Four movie trailer out now

Latest Stories

We use cookies to give you the best possible experience. Learn more