| Sunday, 24th May 2020, 2:16 pm

'ആ 3 ചിത്രങ്ങള്‍ ഒറ്റയിരിപ്പിലാണ് ഞാന്‍ കണ്ടുതീര്‍ത്തത്'; സത്യജിത് റേയുടെ സിനിമകള്‍ നല്‍കിയത് വിലപ്പെട്ട നിമിഷങ്ങളെന്നും അമേരിക്കന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യജിത് റേയുടെ സിനിമകള്‍ മാസ്മരികമായ അനുഭവമാണ് തനിക്ക് നല്‍കിയതെന്ന് ഓസ്‌കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.

പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ (അപുത്രയം) എന്നീ ചിത്രങ്ങള്‍ കണ്ട അനുഭവമാണ് സ്‌കോസെസി പങ്കുവെച്ചത്.

”പാശ്ചാത്യ രാജ്യത്ത് ഉള്ള ഭൂരിപക്ഷം ആളുകള്‍ക്കും അപുത്രയം നല്‍കുന്നത് കണ്ണുതുറപ്പിക്കുന്ന അനുഭവമാണ്” അദ്ദേഹം പറഞ്ഞു.

പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ (അപുത്രയം) എന്നീ തുടര്‍ചിത്രങ്ങള്‍ താന്‍ ഒറ്റയിരിപ്പിലാണ് കണ്ടുതീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

”മാന്‍ഹട്ടനിലെ ഒരു തീയറ്ററില്‍ ഇരുന്നാണ് മൂന്ന് ചിത്രങ്ങളും ഞാന്‍ കണ്ടത്. ഞാന്‍ അമ്പരന്നു പോയി. പഥേര്‍ പാഞ്ചാലിയിലെ അപുവിന്റെ കണ്ണിന്റെ ശ്രദ്ധേയമായ ക്ലോസപ്പ്, രവിശങ്കറിന്റെ സംഗീതത്തിനൊപ്പം ആ കട്ട് പ്രവര്‍ത്തിക്കുന്ന രീതി – എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമാ തിയേറ്ററില്‍ നിന്നും ലഭിക്കാവുന്ന വിലയേറിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്, ഒപ്പം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അത്യഗാധവും നീണ്ടുനില്‍ക്കുന്നതുമായ അനുഭവമാണ് എന്നില്‍ ഉണ്ടാക്കിയത്,” സ്‌കോസെസി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാചരിത്രത്തിലെ ഏറ്റവും മഹാത്തായ ഒരുപ്രവര്‍ത്തനത്തിന്റെ ആരംഭമായിരുന്നു റേയുടെ സിനിമകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

” നാം എല്ലാവരും സത്യജിത് റേയുടെ സിനിമകള്‍ കാണണം. വീണ്ടും വീണ്ടും കാണണം. ഏറ്റവും വിലപ്പെട്ട നിധികളില്‍ ഒന്നായിരിക്കും അവ,” അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more