പിങ്ക് നിറത്തില്‍ ഇതാ ഒരു ആയിരം; ചരിത്രത്തിലാദ്യം ലബുഷാന്‍
THE ASHES
പിങ്ക് നിറത്തില്‍ ഇതാ ഒരു ആയിരം; ചരിത്രത്തിലാദ്യം ലബുഷാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 2:30 pm

ഡേ നൈറ്റ് ടെസ്റ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മാര്‍നസ് ലബുഷാന്‍. ആഷസ് പരമ്പരയിലെ ഗാബ ടെസ്റ്റിലാണ് ലബുഷാന്‍ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രം തിരുത്തിയെഴുതിയത്.

ബ്രിസ്‌ബെയ്‌നില്‍ രണ്ടാം ദിവസാണ് ലബുഷാന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്. സഹതാരങ്ങളടക്കം പിന്നിലാക്കിക്കൊണ്ടാണ് ലബുഷാന്റെ കുതിപ്പ്. മത്സരത്തില്‍ 42 റണ്‍സ് കണ്ടെത്തിയതിന് പിന്നാലെയാണ് ലബുഷാന്‍ ഈ നേട്ടത്തിലെത്തിയത്.

മാര്‍നസ് ലബുഷാന്‍. Photo: All Cricket Records/x.com

ആദ്യ ഇന്നിങ്‌സില്‍ 78 പന്തില്‍ 65 റണ്‍സ് നേടിയാണ് ലബുഷാന്‍ പുറത്തായത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഡേ നൈറ്റ് ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – 16 – 1023

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 25 – 830+*

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 17 – 753

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 16 – 752

മാര്‍നസ് ലബുഷാന്‍. Photo: All Cricket Records/x.com

2019ലാണ് ലബുഷാന്‍ തന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ലബുഷാന്‍ തന്നെ. നാല് സെഞ്ച്വറികളാണ് ഡേ നൈറ്റ് ടെസ്റ്റില്‍ ലബുഷാന്റെ പേരിലുള്ളത്.

ട്രാവിസ് ഹെഡ് (3), അസദ് ഷഫീഖ് (2), ദിമുത് കരുണരത്‌നെ (2), ജോ റൂട്ട് (2) എന്നിവരാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒന്നിലധികം സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കങ്കാരുക്കള്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന നിലയിലാണ്. 36 പന്തില്‍ 18 റണ്‍സുമായി സ്റ്റീവ് സ്മിത്തും 20 പന്തില്‍ 15 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

ഓപ്പണര്‍ സാക്ക് ക്രോളിയും 11ാം നമ്പറിലിറങ്ങിയ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍. ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 38 റണ്‍സാണ് ആര്‍ച്ചര്‍ നേടിയത്.

ആറ് വിക്കറ്റുമായി തിളങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് യൂണിറ്റിനെ തച്ചുതകര്‍ത്തത്. മൈക്കല്‍ നെസര്‍, സ്‌കോട് ബോളണ്ട്, ബ്രെന്‍ഡന്‍ ഡോഗെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Marnus Labuschagne becomes the 1st batter to complete 1,000 runs in pink ball Test