ന്യൂദല്‍ഹി: ഭര്‍തൃ ലൈംഗിക പീഡനം ക്രിമിനല്‍കുറ്റമായി പരിഗണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍. നിയമം ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭര്‍ത്താക്കന്മാരെ ഉപദ്രവിക്കുന്നതിനുള്ള എളുപ്പമാര്‍ഗമായി മാറുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പശ്ചാത്യ രാജ്യങ്ങളെ അന്ധമായി പിന്തുടരരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
നിരക്ഷരത, ദാരിദ്ര്യം, ഭൂരിപക്ഷം സ്ത്രീകള്‍ക്കും സാമ്പത്തിക ഭദ്രത ഇല്ലാത്തതുമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സത്യവാങമൂലം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ പറഞ്ഞു.
Read more: സഖാവ് അജയ് ബിഷ്ട് ; അഥവാ എസ്.എഫ്.ഐയില്‍ ആകൃഷ്ടനായ യുവാവ് യോഗി ആദിത്യനാഥ് ആയ കഥ
ഭര്‍തൃപീഡന കേസുകളില്‍ കോടതി എന്താണ് തെളിവായി സ്വീകരിക്കുകയെന്നും സത്യവാങ്മൂലം പറയുന്നു.
ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങമൂലം സമര്‍പ്പിച്ചത്. മുത്തലാഖ് കേസില്‍ സ്ത്രീ അനുകൂല തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ വിപരീത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.