| Friday, 31st January 2025, 9:21 am

സൂപ്പര്‍താര പദവിയിലുള്ള ആ നടി അന്ന് എന്നോട് എന്തോ വലിയ ദേഷ്യമുള്ളതുപോലെ പെരുമാറി: മെറീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് മെറീന. തന്റെ അഭിപ്രായങ്ങളും ഇന്‍ഡസ്ട്രിയില്‍ നിന്നും മറ്റും നേരിട്ട ദുരനുഭവങ്ങളും ധൈര്യപൂര്‍വം തുറന്നു പറയുന്ന ആള്‍ കൂടിയാണ് നടി. ഇപ്പോള്‍ താന്‍ ഒരു ലൊക്കേഷനില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് മെറീന.

ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താര പദവിയിലുള്ള ഒരു സ്ത്രീയില്‍ നിന്നുണ്ടായ അനുഭവമാണ് നടി പറയുന്നത്. അവര്‍ ആദ്യം വളരെ സൗഹൃദപരമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും പക്ഷെ പതിയെ അവരില്‍ മാറ്റമുണ്ടായെന്നും മെറീന പറയുന്നു.

അന്ന് താന്‍ ലൊക്കേഷനില്‍ പോയപ്പോള്‍ തന്നോട് ദേഷ്യമുള്ളത് പോലെ അവര്‍ കാറിന്റെ ഡോര്‍ ശക്തമായി വലിച്ചടച്ചെന്നും താന്‍ ആ കാറിന്റെ മുന്നില്‍ ഇരുന്നതാണ് അവരുടെ പ്രശ്‌നമെന്ന് തോന്നുന്നെന്നും മെറീന പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഒരു ലൊക്കേഷനില്‍ പോയപ്പോള്‍ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താര പദവിയിലുള്ള ഒരു സ്ത്രീയില്‍ നിന്നാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. അവര്‍ ആദ്യം വളരെ ഫ്രണ്ട്‌ലി ആയിട്ട് തന്നെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്.

പക്ഷെ പതിയെ ആയിരുന്നു അവരിലെ ആ മാറ്റമുണ്ടായത്. അന്ന് ഞാന്‍ ലൊക്കേഷനില്‍ പോയപ്പോള്‍ അവര്‍ കാറിന്റെ ഡോര്‍ ശക്തമായി വലിച്ചടച്ച് എന്നോട് എന്തോ വലിയ ദേഷ്യം ഉള്ളതുപോലെ പെരുമാറി. ഞാന്‍ ആകെ ഞെട്ടിപ്പോയി. അന്ന് ഞാന്‍ അവരുടെ കൂടെ ആ വണ്ടിയില്‍ ഉണ്ടായിരുന്നു.

ഞാന്‍ ആ കാറിന്റെ മുന്നില്‍ ഇരുന്നതാണ് അവരുടെ പ്രശ്‌നമെന്ന് തോന്നുന്നു. അത് കാര്‍ ഡ്രൈവര്‍ക്ക് പോലും വിഷമമുണ്ടാക്കി എന്നതാണ് സത്യം. ഒരേ കാരവനില്‍ കയറാന്‍ സമ്മതിക്കില്ല. അതാണ് അന്ന് അവിടെയുണ്ടായത്. ഒരു സ്ത്രീയില്‍ നിന്നും അത്തരം ഒരു അനുഭവം ഉണ്ടാകുമ്പോള്‍ അത് നമ്മളെ നന്നായി ബാധിക്കും,’ മെറീന പറയുന്നു.

Content Highlight: Mareena Michael Talks About A Bad Experience That She Face From A Woman Who Is A Superstar In The Industry

We use cookies to give you the best possible experience. Learn more