ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 നിന്‍ജ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. നിര്‍ണായകമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. ഭേദപ്പെട്ട സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ കങ്കാരുപ്പട ഉയര്‍ത്തിയിരിക്കുന്നത്.
ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ടിം ഡേവിഡും മാര്‍ക്കസ് സ്‌റ്റോയിനിസുമാണ്. ഡേവിഡ് 38 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്. 194.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
Three wickets for Arshdeep Singh, two for Varun Chakaravarthy and one for Shivam Dube as Australia post a total of 186/6 on the board.#TeamIndia chase coming up shortly. Stay tuned!
ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഡേവിഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയണിത്. ഡേവിഡിന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ് 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ഒരു റെക്കോഡും സ്‌റ്റോയിനിസ് സ്വന്തമാക്കിയിരിക്കുകയാണ്.
ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20യില്‍ അഞ്ചാം നമ്പറലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് സ്‌റ്റോയിനിസ് നേടിയത്.