229.03 സ്ട്രൈക്ക് റേറ്റ്, എജ്ജാതി വെടിക്കെട്ട്; മുംബൈ ഇന്ത്യൻസിന്റെ വജ്രായുധം
Cricket
229.03 സ്ട്രൈക്ക് റേറ്റ്, എജ്ജാതി വെടിക്കെട്ട്; മുംബൈ ഇന്ത്യൻസിന്റെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 9:00 am

എസ്.എ ടി-20യില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിന് തകര്‍പ്പന്‍ ജയം. പാള്‍ റോയല്‍സിനെ 44 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് പരാജയപ്പെടുത്തിയത്.

ഈസ്റ്റേണ്‍ കേപ്പിനായി ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും മികച്ച പ്രകടനമാണ് സൗത്ത് ആഫ്രിക്കന്‍ താരം മാര്‍ക്കോ ജാന്‍സന്‍ നടത്തിയത്. ബാറ്റിങ്ങില്‍ 31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയായിരുന്നു ജാന്‍സന്റെ തകര്‍പ്പന്‍ പ്രകടനം. നാലു ഫോറുകളും ആറ് പടുകൂറ്റന്‍ സിക്‌സറുകളുമാണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 229.03 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ബൗളിങ്ങിലും മികച്ച പ്രകടനമാണ് മാര്‍ക്കോ പുറത്തെടുത്തത്. രണ്ട് വിക്കറ്റുകളാണ് ജാന്‍സന്‍ നേടിയത്.

ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ആണ് നേടിയത്.

ഈസ്റ്റേണ്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കോ ജാന്‍സന് പുറമെ ടോം അബെല്‍ 25 പന്തില്‍ 46 റണ്‍സും ജോര്‍ദാന്‍ ഹെര്‍മാന്‍ 37 പന്തില്‍ 36 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടാനാണ് സാധിച്ചത്.

സണ്‍റൈസേഴ്‌സ് ബൗളിങ് നിരയില്‍ ലിയാം ഡാവ്‌സണ്‍, മാര്‍ക്കോ ജാന്‍സന്‍, ബെയേഴ്‌സ് സ്വാന്‍പോള്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ബാറ്റിങ് 167 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. റോയല്‍സ് ബാറ്റിങ് നിരയില്‍ 45 പന്തില്‍ 64 റണ്‍സ് നേടി ജോസ് ബട്‌ലര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.

ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഈസ്റ്റേണ്‍ കേപ്പ്. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാലു തോല്‍വിയും അടക്കം 22 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റോയല്‍സ്.

Content Highlight: Marco Jansen gereat performance in SA T20.