സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം ഗുവാഹത്തിയില്‍ തുടരുകയാണ്. ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ആതിഥേയര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഗുവാഹത്തിയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലവുമാണ്.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
സൗത്ത് ആഫ്രിക്ക: 489 & 26/0
ഇന്ത്യ: 201
സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സന്റെ കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസ് റിഷബ് പന്തിനെയും സംഘത്തെയും എറിഞ്ഞിട്ടത്. ബര്‍സാപര സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ പിഴുതെറിഞ്ഞത്. നേരത്തെ ബാറ്റിങ്ങില്‍ ഏഴ് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ട താരം ഗുവാഹത്തി ടെസ്റ്റ് മറ്റൊരു തരത്തില്‍ തന്റെ പേരിലാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്.
ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷബ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയാണ് യാന്‍സെന്‍ മടക്കിയത്.
View this post on Instagram
ഇതോടെ ഒരു നേട്ടവും യാന്‍സനെ തേടിയെത്തി. ഇന്ത്യയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റില്‍ ഫൈഫറും 50+ സ്‌കോറും സ്വന്തമാക്കുന്ന പേസര്‍മാര്‍ക്കൊപ്പമാണ് യാന്‍സെന്‍ തന്റെ സിംഹാസനം ഉറപ്പിച്ചത്. ഇതിഹാസ താരങ്ങളായ ഇയാന്‍ ബോതവും മാല്‍ക്കം മാര്‍ഷലും അടങ്ങുന്ന ചരിത്ര നേട്ടത്തിലാണ് യാന്‍സെന്‍ ഇടം പിടിച്ചത്.
(താരം – ടീം – പ്രകടനം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ബ്രൂസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 105 & 5/86 – കൊല്‍ക്കത്ത – 1967
ജോണ്‍ ലീവര്‍ – ഇംഗ്ലണ്ട് – 53 & 10/53 – ദല്‍ഹി – 1976
ഇയാന്‍ ബോതം – ഇംഗ്ലണ്ട് – 114 & 13/106 – മുംബൈ – 1980
മാല്‍ക്കം മാര്‍ഷല്‍ – വെസ്റ്റ് ഇന്‍ഡീസ് – 54 & 9/102 – കൊല്‍ക്കത്ത – 1983
ജേസണ്‍ ഹോള്‍ഡര്‍ – വെസ്റ്റ് ഇന്‍ഡീസ് – 52 & 5/73 – ഹൈദരാബാദ് – 2018
മാര്‍കോ യാന്‍സെന്‍ – സൗത്ത് ആഫ്രിക്ക – 93 & 6/48 – ഗുവാഹത്തി – 2025*
ഇതിനൊപ്പം ഇന്ത്യയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ഇടംകയ്യന്‍ പേസറുടെ ഏറ്റവും മികച്ച നാലാമത് ബൗളിങ് പ്രകടനമെന്ന നേട്ടവും പിറവിയെടുത്തു.
(താരം – ടീം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം)
ജോണ്‍ ലീവര്‍ – ഇംഗ്ലണ്ട് – 7/46 – ദല്‍ഹി – 1976
ജെഫ്രി ഡിമോക് – ഓസ്‌ട്രേലിയ – 7/67 – കാണ്‍പൂര്‍ – 1979
അലന്‍ കീത് ഡേവിഡ്‌സണ്‍ – ഓസ്‌ട്രേലിയ – കാണ്‍പൂര്‍ – 1959
മാര്‍കോ യാന്‍സെന്‍ – സൗത്ത് ആഫ്രിക്ക – 6/48 – ഗുവാഹത്തി – 2025
മത്സരത്തില്‍ യാന്‍സെന് പുറമെ സൈമണ്‍ ഹാര്‍മറും തിളങ്ങി. മൂന്ന് വിക്കറ്റാണ് ഓഫ് ബ്രേക്കര്‍ സ്വന്തമാക്കിയത്. കേശവ് മഹാരാജാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content Highlight: Marco Janesn joins elite list after brilliant performance in 2nd Test