സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം ഗുവാഹത്തിയില്‍ തുടരുകയാണ്. ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ആതിഥേയര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഗുവാഹത്തിയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലവുമാണ്.
സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സന്റെ കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസ് റിഷബ് പന്തിനെയും സംഘത്തെയും എറിഞ്ഞിട്ടത്. ബര്‍സാപര സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ പിഴുതെറിഞ്ഞത്. നേരത്തെ ബാറ്റിങ്ങില്‍ ഏഴ് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ട താരം ഗുവാഹത്തി ടെസ്റ്റ് മറ്റൊരു തരത്തില്‍ തന്റെ പേരിലാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്.
ഇതോടെ ഒരു നേട്ടവും യാന്‍സനെ തേടിയെത്തി. ഇന്ത്യയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റില്‍ ഫൈഫറും 50+ സ്‌കോറും സ്വന്തമാക്കുന്ന പേസര്‍മാര്‍ക്കൊപ്പമാണ് യാന്‍സെന്‍ തന്റെ സിംഹാസനം ഉറപ്പിച്ചത്. ഇതിഹാസ താരങ്ങളായ ഇയാന്‍ ബോതവും മാല്‍ക്കം മാര്‍ഷലും അടങ്ങുന്ന ചരിത്ര നേട്ടത്തിലാണ് യാന്‍സെന്‍ ഇടം പിടിച്ചത്.