2026ലെ ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീം അത്ഭുതപ്പെടുത്തുമെന്ന് മുന്‍ ഫ്രഞ്ച് ഇതിഹാസം മാര്‍സല്‍ ഡെസൈലി. സ്‌പെയ്ന്‍, ബ്രസീല്‍, അര്‍ജന്റീന എന്നീ ടീമുകളുടെ സാധ്യതകളെ കുറിച്ചും മുന്‍ താരം സംസാരിച്ചിരുന്നു. ഫ്‌ളാഷ് സ്‌കോറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പോര്‍ച്ചുഗലിന്റെ സര്‍പ്രൈസ് നിങ്ങള്‍ക്ക് ആസ്വദിക്കാം. ടൂര്‍ണമെന്റിലെ സര്‍പ്രൈസ് പോര്‍ച്ചുഗല്‍ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവരുടെ സിസ്റ്റത്തിലുള്ള താരങ്ങളെ ഒന്ന് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. അവരുടെ കളിക്കാര്‍ അത്രയും അത്ഭുതപ്പെടുത്തുന്നവരാണ്,’ മാര്‍സല്‍ ഡെസൈലി പറഞ്ഞു.
ഇത്തവണ ടൂര്‍ണമെന്റ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ് പോര്‍ച്ചുഗല്‍. മികച്ച താരങ്ങളുടെ നിരയാണ് പോര്‍ച്ചുഗലിനുള്ളത്. വിറ്റിന്‍ഹ, ജോവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരടങ്ങുന്ന ശക്തമായ മധ്യനിര അവര്‍ക്കുണ്ട്. മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതുവരെ പോര്‍ച്ചുഗലിന് വേണ്ടി റോണോ ലോകകപ്പ് നേടിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ശക്തമായ പ്രകടനമായിരിക്കും താരം കാഴ്ചവെക്കുക.
ഡിയോഗോ കോസ്റ്റ, റൂയി സില്‍വ, ഹോസെ സാ
ജോവോ കാന്‍സലോ, ഡിയോഗോ ദലോട്ട്, നുനോ മെന്‍ഡസ്, നെല്‍സണ്‍ സെമെഡോ, റൂബന്‍ ഡയസ്
ഗോണ്‍സാലോ ഇനാസിയോ, ടോമസ് അരാജോ, റെനാറ്റോ വീഗ
ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, വിറ്റിന്‍ഹ, ജോവോ നെവസ്, റൂബെന്‍ നെവസ്, സാമു കോസ്റ്റ, മാത്യൂസ് നൂണ്‍സ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ക്യാപ്റ്റന്‍), റാഫേല്‍ ലിയോ, പെഡ്രോ നെറ്റോ, ജോവോ ഫെലിക്‌സ്
ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോ, ട്രിന്‍കാവോ, ഗോണ്‍സാലോ ഗ്വെഡെസ്
Content Highlight: Marcel Desailly names team that will surprise 2026 FIFA World Cup