സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗിലെ നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം മറഡോണ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരെത്തി ചികിത്സിച്ച ശേഷമാണ് മറഡോണയ്ക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാനായത്.
മറഡോണയ്ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതാണെന്ന് അര്‍ജന്റീനന്‍ പത്രമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ചികിത്സയ്ക്കായി മറഡോണയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും ,സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഗ്യാലറിയില്‍ അമിതാവേശത്തിലായിരുന്ന മറഡോണ 86ാം മിനുട്ടില്‍ അര്‍ജന്റീന വിജയഗോള്‍ നേടിയപ്പോള്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചിരുന്നു.
ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിച്ചത്. 14ാം മിനുട്ടില്‍ മെസ്സിയും 86ാം മിനുട്ടില്‍ റോഹോയുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. 51ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂട വിക്ടര്‍ മോസസ് ആണ് നൈജീരിയയുടെ ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഡിയില്‍ നാലു പോയിന്റുമായി ക്രൊയേഷ്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് നേരിടേണ്ടത്.

Diego Maradona had to be carried away after the game ? pic.twitter.com/kIM8lSuUuE
— Futbol Stuff (@FutboIStuff) June 26, 2018

Maradona had something to say about Argentina”s win: pic.twitter.com/JMH14db7JG
— ESPN FC (@ESPNFC) June 26, 2018
