ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രമാണ് രാമായണ. ചിച്ചോരേക്ക് ശേഷം നിതീഷ് തിവാരി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 4000 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പുതിയ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രണ്‍ബീര്‍ കപൂറിന്റെ ക്യാരക്ടര്‍ ഇന്‍ട്രോയാണ് പുറത്തുവിട്ടത്. ഒരുവിഭാഗം ആരാധകരെ മാത്രം തൃപ്തിപ്പെടുത്തിയ ടീസറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 4000 കോടി ബജറ്റിന്റെ യാതൊരു ക്വാളിറ്റിയും ടീസറില്‍ കാണാന്‍ സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
രാമായണ Photo: Screen grab/ The world of Ramayana
എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോയെ കുറച്ച് എന്‍ഹാന്‍സ് ചെയ്ത് ഇറക്കിയ ടീസറാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്രയും ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഗ്രാഫിക്‌സാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്നും കമന്റുകളുണ്ട്. ഇപ്പോഴിതാ ടീസറിലെ ഷോട്ടുകളെല്ലാം വിദേശ സിനിമാ/ സീരീസുകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്.
ടീസറിന്റെ ആദ്യ ഷോട്ടില്‍ കാണിക്കുന്ന യുദ്ധരംഗം ഗെയിം ഓഫ് ത്രോണ്‍സിലെ രംഗം അതേ കോപ്പിയാണെന്ന് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഡി.സിയുടെ ബാറ്റ്മാന്‍, ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, ഡ്യൂണ്‍ എന്നീ സിനിമകളിലെ പല ഷോട്ടുകളും ക്യാമറ ആംഗിളും അതേപടി കോപ്പിയടിച്ചിട്ടുണ്ടെന്നും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ടീസറില്‍ രണ്‍ബീര്‍ വലിയൊരു കോടാലി കൈയില്‍ പിടിച്ച് ചുഴറ്റുന്ന സീന്‍ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ നിന്ന് കോപ്പിയടിച്ചെന്നും ലാസ്റ്റ് ഷോട്ടില്‍ വാള്‍ മുകളിലേക്ക് ഉയര്‍ത്തുന്നത് എന്‍ഡ് ഗെയിമില്‍ നിന്ന് കോപ്പിയടിച്ചെന്നും വീഡിയോയില്‍ കാണിക്കുന്നു. സ്വന്തമായി ഒന്നും പുതിയതായി ചെയ്യാനില്ലാത്ത സംവിധായകനാണോ ഇത്രയും വലിയ സിനിമ ചെയ്യുന്നതെന്നാണ് പലരും ചോദിക്കുന്നത്.
4000 കോടി എന്ന ബജറ്റ് ആളുകളെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാകാമെന്നും ആകെ ബജറ്റ് വെറും 500 കോടിയായിരിക്കുമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. ലോകസിനിമയിലെ ഏറ്റവും മികച്ച വി.എഫ്.എക്‌സ് കമ്പനിയായ ഡി.എന്‍.ഇ.ജി ഇത്തരത്തില്‍ നിരാശ നല്‍കുന്ന ഗ്രാഫിക്‌സ് വര്‍ക്ക് ചെയ്യുമെന്ന് കരുതിയില്ലെന്നും കമന്റുകളുണ്ട്.
രാമായണ Photo: Screen grab/ The world of Ramayana
രാമനായി രണ്‍ബീര്‍ വേഷമിടുമ്പോള്‍ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. രവി ദൂബെ ലക്ഷ്മണനെ അവതരിപ്പിക്കുമ്പോള്‍ രാവണനായെത്തുന്നത് കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷാണ്. എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
Imagine copying a scene for a mythological movie that doesn’t even need a script lmao. Namit malhotra and his 4000cr PR turned out to be laughable stock.pic.twitter.com/zZKRlC22kJ