മമ്മൂക്കയെ കുടുക്കിയില്ലേ എന്ന് പലരും ചോദിച്ചു; കണ്‍ഫ്യൂഷനായി അഭിനയിക്കാനാണ് പറഞ്ഞത്; ആ കണ്‍ഫ്യൂഷന്‍ പ്രേക്ഷകര്‍ക്കുമുണ്ടായി: ഗായത്രി
Malayalam Cinema
മമ്മൂക്കയെ കുടുക്കിയില്ലേ എന്ന് പലരും ചോദിച്ചു; കണ്‍ഫ്യൂഷനായി അഭിനയിക്കാനാണ് പറഞ്ഞത്; ആ കണ്‍ഫ്യൂഷന്‍ പ്രേക്ഷകര്‍ക്കുമുണ്ടായി: ഗായത്രി
അജ്മല്‍ കെ
Wednesday, 22nd July 2026, 8:10 pm

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി അരുണ്‍. ‘വണ്‍’, ‘കളങ്കാവല്‍ ‘, ‘ഇടിയന്‍ ചന്തു ‘ തുടങ്ങിയ ചിത്രങ്ങളിലൂടെയും നടി മലയാളികള്‍ക്ക് സുപരിചിതയാണ്. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയാനുഭവവും ‘കളങ്കാവല്‍’ സിനിമയുടെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ഗായത്രി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വളരെ ലെജന്‍ഡ് ആയിട്ടുള്ള നടനാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ രണ്ടാമത്തെ സിനിമയാണിത്. കൂടെ വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. മമ്മൂക്ക ഭയങ്കര ഒബ്‌സര്‍വ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്.

ഗായത്രി അരുണ്‍ PHOTO: imdb

ഞാന്‍ വളരെയധികം അത്ഭുതത്തോട് കൂടി ശ്രദ്ധിച്ചിട്ടുള്ള കാര്യവും അതു തന്നെയാണ്. സെറ്റിലുള്ള ഓരോരുത്തരെയും നിരീക്ഷിക്കും. ആരൊക്കെയുണ്ട് എന്തൊക്കെ ചെയ്യുന്നു തുടങ്ങിയ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങള്‍ വരെ മമ്മൂക്ക ശ്രദ്ധിക്കാറുണ്ട്. അതില്‍ നിന്ന് ഒക്കെ കുറെ പഠിക്കാനുണ്ട് എന്നും ഗായത്രി അരുണ്‍ പറഞ്ഞു.

‘കളങ്കാവല്‍ ഞാന്‍ വളരെ അധികം എന്‍ജോയ് ചെയ്ത് കൊണ്ട് ചെയ്ത സിനിമയാണ്. അതിലെ ക്ലൈമാക്‌സ് സീന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാര്‍ട്ട് ആണ്. പലരും എന്നോട് മമ്മൂക്കയെ കുടുക്കിയില്ലേ എന്ന് ചോദിച്ചിട്ടുണ്ട്.

ഗായത്രി പോലീസിന്റെ ഭാഗമായിരുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്. അഭിനയിക്കുമ്പോള്‍ സിനിമയിലെ ആ സീനിനെ കുറിച്ച് ചെറിയ ക്ലൂ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. കണ്‍ഫ്യൂസ്ഡായിട്ടാണ് ആ സീനില്‍ അഭിനയിക്കാന്‍ എന്നോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ക്ലൈമാക്‌സ് സീനില്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തിട്ടുണ്ട്.’ ഗായത്രി പറഞ്ഞു

ഗായത്രിയും മമ്മൂട്ടിയും. Photo: gayathri arun/ instagram.com

ക്ലൈമാക്‌സ് സീനിലെ ആ ഷോട്ട് സിനിമയില്‍ ഉണ്ടാകില്ലേ എന്ന് ഞാന്‍ എഡിറ്ററോട് ചോദിച്ചിട്ടുണ്ടായിരുന്നു. അതിന്റ ഔട്ട് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാന്‍ അഭിനയിച്ചപ്പോള്‍ കൊടുത്ത ചെറിയ ചെറിയ എക്‌സ്പ്രഷന്‍ പോലും എഡിറ്റര്‍ പ്രവീണ്‍ സിനിമയില്‍ അതുപോലെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ലൈമാക്‌സ് വളരെയധികം എന്‍ജോയ് ചെയ്തിട്ടുണ്ട് എന്ന് ഗായത്രി അരുണ്‍ പറഞ്ഞു.

Content Highlight: Many people asked didn’t you trap Mammookka says Actress Gayathri Arun

 

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.