| Wednesday, 2nd July 2025, 10:58 am

കോമഡി ചെയ്യാത്ത നടനെന്ന ഇമേജ് ആ സിനിമകളിലൂടെ എനിക്ക് പൊളിക്കാന്‍ കഴിഞ്ഞു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു. ഇപ്പോള്‍ തന്റെ സിനിമാ കരിയറിനെ കുറിച്ചും, താന്‍ ചെയ്ത കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

പെരുന്തച്ചന്‍ കണ്ടാണ് ഹരിഹരന്‍ ‘സര്‍ഗ’ത്തിലേക്ക് തന്നെ വിളിച്ചതെന്നും ഒന്നിനൊന്ന് വളമാകുന്ന രീതിയിലാണ് തന്റെ അഭിനയജീവിതം തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന് ക്ലാസിക് സിനിമകളിലും കമേഴ്ഷ്യല്‍ സിനിമകളിലും ഒരേസമയം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതാണ് തന്റെ ഭാഗ്യമെന്നും ‘പരിണയം’ ചെയ്യുന്ന സമയത്തുതന്നെയാണ് മറുവശത്ത് പക്കാ കമേഴ്ഷ്യല്‍ ചിത്രമായ വളയം ചെയ്തതെന്നും മനോജ്.കെ.ജയന്‍ പറയുന്നു. എല്ലാക്കാലത്തും താന്‍ ഈ രണ്ടുതരം സിനിമകളിലും അഭിനയിച്ചിട്ടുണ്ടുണ്ടെന്നും ഇതെല്ലാം ദൈവാനുഗ്രഹത്താല്‍ എന്നെത്തേടിവന്ന സിനിമകളായിരുന്നുവെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

ഷാജി കൈലാസിന്റെ അസുരവംശം, ഹരിദാസിന്റെ ‘കണ്ണൂര്‍’ എന്നീ ആക്ഷന്‍ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്ന് അത്തരം ചിത്രങ്ങളുടെ എണ്ണം കൂടിയപ്പോള്‍ താന്‍ അതില്‍ നിന്ന് ചാടിരക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. പ്രത്യേക ഇമേജില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ താന്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും സീനിയേഴ്സ്, മല്ലു സിങ്, തട്ടത്തിന്‍ മറയത്ത്, നേരം എന്നീ ചിത്രങ്ങളിലൂടെ കോമഡി ചെയ്യാത്ത നടനെന്ന ഇമേജ് തനിക്ക് മാറ്റാന്‍ കഴിഞ്ഞെന്നും നടന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍

പെരുന്തച്ചന്‍ കണ്ടാണ് ഹരിഹരന്‍സാര്‍ ‘സര്‍ഗ’ത്തിലേക്ക് എന്നെ വിളിച്ചത്. ഒന്നിനൊന്ന് വളമാകുന്ന രീതിയിലാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്. തുടര്‍ന്ന് ക്ലാസിക് സിനിമകളിലും കമേഴ്‌സ്യല്‍ സിനിമകളിലും ഒരേസമയം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യം. ‘പരിണയം’ ചെയ്യുന്ന സമയത്തുതന്നെയാണ് മറുവശത്ത് പക്കാ കമേഴ്‌സ്യല്‍ ചിത്രമായ ‘വളയം’ ചെയ്തത്. എല്ലാക്കാലത്തും ഞാന്‍ ഈ രണ്ടുതരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം ദൈവാനുഗ്രഹത്താല്‍ തന്നെത്തേടിവന്ന സിനിമകളായിരുന്നു.

ഷാജി കൈലാസിന്റെ ‘അസുരവംശം‘, ഹരിദാസിന്റെ ‘കണ്ണൂര്‍’ എന്നീ ആക്ഷന്‍ ചിത്രങ്ങളിലൂടെ കാരിരു മ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങള്‍ കിട്ടി. തുടര്‍ന്ന് അത്തരം ചിത്രങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഞാന്‍ അതില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. പ്രത്യേക ഇമേജില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചു. സീനിയേഴ്‌സ്, മല്ലു സിംഗ്, ‘തട്ടത്തിന്‍ മറയത്ത്, നേരം എന്നീ ചിത്രങ്ങളിലൂടെ കോമഡി ചെയ്യാത്ത നടനെന്ന ഇമേജും പൊളിക്കാന്‍ കഴിഞ്ഞു,’മനോജ് കെ.ജയന്‍ പറഞ്ഞു.

Content Highlight: Manoj K. J  ayan about   his film career and the characters he has played.

We use cookies to give you the best possible experience. Learn more