കോഴിക്കോടിനും വയനാടിനുമിടയില്‍ ഒരു ദ്വീപുണ്ട്
രോഷ്‌നി രാജന്‍.എ

വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തില്‍ വീട്ടുവളപ്പില്‍ സ്വന്തമായൊരു ദ്വീപും തടാകവും കാടും നിര്‍മിച്ച വ്യക്തിയാണ് കോഴിക്കോട് ഈങ്ങാപ്പുഴക്കാരനായ സിറിയക്. റോഡ് നിര്‍മിക്കുന്നതിനിടെ നീരുവുറവ കണ്ടപ്പോഴാണ് തടാകം നിര്‍മിക്കാമെന്ന ചിന്തയിലേക്ക് സിറിയക് എത്തുന്നത്. തടാകം നിര്‍മിക്കാന്‍ എടുത്ത മണ്ണ് കോരിയിട്ടാണ് ദ്വീപുമുണ്ടാക്കിയത്.

പിന്നീട് 2500 ഓളം മരങ്ങള്‍ നട്ട് ഒരു കാടുമുണ്ടാക്കി. ഇപ്പോള്‍ കുതിരസവാരിയും കയാക്കിങ്ങും മത്സ്യകൃഷിയുമെല്ലാമുള്ള ഒരു ലോകമാണ് സിറിയകിന്റേത്.

സന്ദര്‍ശകര്‍ക്കുവേണ്ടി തുറന്നുകൊടുക്കാറുണ്ടെങ്കിലും തനിക്ക് പ്രകൃതിയോടുള്ള ഇഷ്ടം തന്നെയാണ് ഈ ദ്വീപ് നിര്‍മാണത്തിന് പിന്നിലെന്ന് സിറിയക് പറയുന്നു.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.