| Sunday, 15th June 2025, 2:54 pm

അതുപോലെയുള്ള സിനിമകളിൽ അഭിനയിക്കണമെന്ന് പറയുന്നവരുണ്ട്; എന്നാലിപ്പോൾ ഉണ്ടാകുന്നില്ലല്ലോ: മഞ്ജു വാര്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 20 ഓളം മലയാള സിനിമകളിൽ വ്യത്യസ്തമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം എന്നിവ ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. ഇപ്പോൾ അഭിനയത്തെപ്പറ്റി സംസാരിക്കുകയാണ് മഞ്ജു വാര്യർ.

ആറാം തമ്പുരാൻ പോലുള്ള സിനിമകളിൽ ഇനിയും അഭിനയിക്കണം എന്നുപറയുന്നവരുണ്ടെന്നും എന്നാൽ അതുപോലെയുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു. ലോഹിദാസ്, രഞ്ജിത്ത്, രൺജി പണിക്കർ എന്നിവർ എഴുതിയ കഥകളായിരുന്നു അന്നുള്ളതെന്നും ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവം മാറിയോ എന്നും മഞ്ജു ചോദിക്കുന്നു.

അതുപോലെയുള്ള പടങ്ങൾ ഇനി വന്നാൽ ഓടുമോയെന്നും ഒന്നും താരതമ്യം ചെയ്യാൻ തനിക്ക് അറിയില്ലെന്നും മഞ്ജു പറഞ്ഞു. ഒരാൾ തൻ്റെ അടുത്ത് സിനിമയുടെ കഥ പറഞ്ഞാൽ തനിക്ക് തിയേറ്ററിൽ കാണാൻ ആഗ്രഹമുണ്ടോയെന്ന് നോക്കുമെന്നും ഉണ്ടെന്നാണ് ഉത്തരമെങ്കിൽ ആ സിനിമയുടെ ഭാഗമാകുമെന്നും നടി കൂട്ടിച്ചേർത്തു.

‘ആറാം തമ്പുരാൻ പോലുള്ള സിനിമകളിൽ ഇനിയും അഭിനയിക്കണം എന്നുപറയുന്നവരുണ്ട്. പക്ഷേ അതേപോലുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാവുന്നില്ലല്ലോ. ലോഹിസാർ, രഞ്ജിയേട്ടൻ, രൺജി പണിക്കർ എന്നിവരൊക്കെ എഴുതിയ കഥകളായിരുന്നു അന്നത്തേത്. ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവം മാറിയോ, അതോ ആളുകളുടെ ടേസ്‌റ്റാണോ മാറിയത്.

അങ്ങനത്തെ പടങ്ങൾ ഇനിവന്നാൽ ഓടുമോ. ഒന്നും താരതമ്യം ചെയ്യാൻ എനിക്കറിയില്ല. മുമ്പ് ഇതേക്കുറിച്ചൊക്കെ ഞാൻ ആലോചിച്ച് നോക്കിയിരുന്നു. ഒന്നും പിടികിട്ടാതായപ്പോൾ ആലോചന വിട്ടു. ഒരാൾ എന്റെ അടുത്തൊരു സിനിമയുടെ കഥ പറഞ്ഞാൽ എനിക്കത് തിയേറ്ററിൽ കാണാൻ ആഗ്രഹമുണ്ടോ എന്ന് നോക്കും. ഉണ്ടെന്നാണ് ഉത്തരമെങ്കിൽ ഞാനതിൻ്റെ ഭാഗമാവും,’ മഞ്ജു വാര്യർ പറയുന്നു.

Content Highlight: Manju Warrier Talking about Aaraam Thampuran

Latest Stories

We use cookies to give you the best possible experience. Learn more