| Tuesday, 3rd June 2025, 11:11 am

പ്രകാശം പരത്തുന്ന മനുഷ്യനാണ് ആ നടൻ, എല്ലാവരെയും ബഹുമാനിക്കാന്‍ അറിയുന്ന ഒരു വലിയ വ്യക്തി: മഞ്ജു പത്രോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടേയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സിനിമകളിലെ ചെറിയ കഥാപാത്രമാണെങ്കിൽ പോലും സ്വീകാര്യത നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ മനോരമ ചാനലിലെ മറിമായത്തിലൂടെയാണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അമൃത ടി.വിയിൽ സംപ്രേക്ഷണം ചെയ്ത അളിയന്‍ vs അളിയന്‍ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് മഞ്ജുവിന് ലഭിച്ചു. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

മോഹന്‍ലാലിലെ കാണുമ്പോള്‍ ഓറയാണെന്നും പ്രകാശം പരത്തുന്ന മനുഷ്യനാണ് മോഹന്‍ലാലെന്നും മഞ്ജു പത്രോസ് പറയുന്നു.

അഭിനയിക്കുമ്പോള്‍ നമ്മളെ പഠിപ്പിക്കാന്‍ വരില്ലെന്നും ചിലര്‍ അഭിനയിക്കുമ്പോള്‍ പറയുമെന്നും നടി പറഞ്ഞു. ഒരു പരിധി വരെ അതൊക്കെ നല്ലതാണെന്നും ഒന്നും മോശമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മോഹന്‍ലാല് ഇപ്പോഴും പഠിക്കുകയാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരമെന്നും ആരുടെയും കാര്യത്തില്‍ ഇടപെടേണ്ട എന്ന മനോഭാവം അദ്ദേഹത്തിന് ഇല്ലെന്നും അവര്‍ പറയുന്നു.

രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് മോഹന്‍ലാലെന്നും തന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെയും ബഹുമാനിക്കാന്‍ അറിയുന്ന ഒരു വലിയ മനുഷ്യനാണ് മോഹന്‍ലാലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു നടി.

‘ഓറയുള്ള ആളാണ്. ഇങ്ങനെ നില്‍ക്കുമ്പോള്‍ പോലും പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെ പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍. നമ്മള്‍ അഭിനയിക്കുമ്പോള്‍ നമ്മളെ പഠിപ്പിക്കാനോ അങ്ങനെയൊന്നും വരില്ല.

ചിലരൊക്കെ ഇങ്ങനെ അഭിനയിക്കുമ്പോള്‍ പറയും. ഒരു പരിധി വരെ അതൊക്കെ നല്ലതാണ്. ഒന്നും മോശമാണെന്നല്ല പറയുന്നത്. പക്ഷെ, ലാലേട്ടനെപ്പോലെ വലിയൊരു ആള്‍, അദ്ദേഹം ഇപ്പോഴും പഠിക്കുവാണെന്നാണ് വിചാരിക്കുന്നത് എന്ന് തോന്നുന്നു. അതായത് ഞാന്‍ അവരുടെ കാര്യത്തില്‍ ഇടപെടേണ്ട എന്ന ആറ്റിറ്റ്യൂഡ് അല്ല.

ഞാന്‍ ആരാണ് അവരെ തിരുത്താന്‍ എന്നുള്ള മനോഭാവമാണ്. രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. തന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെയും ബഹുമാനിക്കാന്‍ അറിയുന്ന ഒരു വലിയ മനുഷ്യന്‍,’ മഞ്ജു പത്രോസ് പറയുന്നു.

Content Highlight: Manju Pathrose Talking about Mohanlal

We use cookies to give you the best possible experience. Learn more