| Friday, 6th June 2025, 10:04 am

ആ നടനെ പോലെ ദൈവതുല്യനായ മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. നാല് പതിറ്റാണ്ടിലധികമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിയന്‍പിള്ള രാജു 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ മഹാനടനായ പ്രേം നസീറിന്റെ കൂടെ സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ പ്രേം നസീറിനെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

പ്രേം നസീറിനെ പോലെ ഒരു വ്യക്തിയെ ഇനി ജീവിതത്തില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഒരു ദൈവതുല്യനായ മനുഷ്യനാണ് പ്രേം നസീറെന്നും മണിയന്‍പിള്ള രാജു പറയുന്നു. തനിക്ക് 70 വയസായെന്നും തന്റെ 70 വയസിനടക്ക് അദ്ദേഹത്തെ പോലെയൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ അര്‍പ്പണ മനോഭാവവും വിനയവും കഠിനാധ്വാനവുമൊക്കെ ഉള്ള വ്യക്തിയാണ് അദ്ദേഹമെന്നും തനിക്ക് നസീറിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മണിയന്‍പിള്ള പറഞ്ഞു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ ഒരാളിനെ ജീവിതത്തില്‍ ആര്‍ക്കും ഇനി കാണാന്‍ കഴിയില്ല. എന്റെ ഇത്രയും ജീവിതത്തിനിടക്ക് അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ 70 വയസായി. ഈ 70 വയസിനിടക്ക് ഒരു ദൈവതുല്യനായ ആളിനെ ജീവിതത്തില്‍ അതിന് മുമ്പോ, ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം ദൈവത്തിന്റെ ഒരു അവതാരം പോലെയാണ്. എല്ലാവരുടെ അടുത്തും പെരുമാറുന്നതും,നസീര്‍ സാറിന്റെ വിനയവും, അര്‍പ്പണ മനോഭാവവും, കഠിനാധ്വാനവും എല്ലാം. നസീര്‍ സാറിനെ നമുക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. വലിയ മനുഷ്യനായിരുന്നു,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju talks  about Prem Nazir.

We use cookies to give you the best possible experience. Learn more