| Saturday, 31st May 2025, 9:50 am

ഏയ് ഓട്ടോയിലെ ആ ഇമോഷണല്‍ സീന്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയത്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഏയ് ഓട്ടോ.

മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുകളില്‍ നില്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ സുധി എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ലാല്‍ എത്തിയത്.

മോഹന്‍ലാല്‍, മുരളി, രേഖ, മണിയന്‍പിള്ള രാജു, കുതിരവട്ടം പട്ടു, കുഞ്ചന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

ഏയ് ഓട്ടോ എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ ചില സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു.

മറ്റൊരു ഹിറ്റ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയ ഏയ് ഓട്ടോയിലെ ഇമോഷണല്‍ സീനിനെ കുറിച്ചാണ് മണിയന്‍ പിള്ള രാജു സംസാരിക്കുന്നത്.

‘ ഒരു സിനിമ നന്നാവണമെങ്കില്‍ കണ്ടന്റ് വേണം. ഏയ് ഓട്ടോ എന്ന സിനിമയില്‍ ഊണ് കഴിക്കാന്‍ ഇരിക്കുന്നിടത്തു നിന്ന് മോഹന്‍ലാലിനെ ഇറക്കിവിടുന്ന ഒരു സീനുണ്ട്.

ആ സീന്‍ ഞാന്‍ മോഷ്ടിച്ചത് ആഭിജാത്യം എന്ന സിനിമയില്‍ നിന്നാണ്. മധു സാര്‍ കല്യാണം കഴിക്കുന്നത് ശാരദയെ ആണ്. അനിയത്തിയെ കല്യാണം കഴിക്കുന്നത് നസീര്‍ സാറാണ്.

വലിയ വരുമാനം ഇല്ലാത്ത മധുസാര്‍ താഴെ ഇലയിട്ട് സദ്യ കഴിക്കാന്‍ ഇരിക്കുകയാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ തിക്കുറിശിയാണ്. അപ്പോള്‍ അവിടെ വേറെ ആരോ ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ല.

മധുസാറിന്റെ കഥാപാത്രം ചോറ് കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നീ അങ്ങോട്ട് എണീക്ക്. ഇതിനിടയില്‍ തന്നെ നിനക്ക് കഴിക്കണോ എന്ന് ചോദിക്കും.

അപ്പോള്‍ ശാരദ അദ്ദേഹത്തെ ഒന്ന് നോക്കും. അവരുടെ കണ്ണ് കലങ്ങും. മധു സാര്‍ ഒരു വല്ലാത്ത ചിരി ചിരിച്ച് അവിടെ നിന്ന് ഇറങ്ങും. ഞാന്‍ ഇത് തിയേറ്ററില്‍ കണ്ട് കരഞ്ഞ സീനാണ്.

നമുക്ക് ഇത് എങ്ങനെയെങ്കിലും ഇതില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് വേണു നാഗവള്ളിയുടെ അടുത്ത് പറഞ്ഞു. അതാണ് ആ സീക്വന്‍സ്.

മീനുക്കുട്ടിയുടെ പിറന്നാളിന്റെ അന്ന് സുധിയെ അവിടേക്ക് വിളിക്കുകയും സുകുമാരി ചേച്ചിയെ കൊണ്ട് നീ അങ്ങ് എഴുന്നേല്‍ക്ക് നിനക്ക് എന്താണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്ത് വേറൊരു ഹിറ്റ് പടത്തില്‍ നിന്നുള്ള കണ്ടന്റ് അടിച്ചുമാറ്റിയതാണ്.

ചില സീനൊക്കെ അഭിനയിക്കുന്ന കാണുമ്പോള്‍ മോഹന്‍ലാലിന്റെ അടുത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട് ഇതെങ്ങനെ ചെയ്യുന്നെന്ന്, എനിക്കറിയില്ല. ആ സമയത്ത് വരും അത് ചെയ്യുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹന്‍ലാല്‍ എന്ന നടന്‍ ഫേക്കല്ല. അയാള്‍ അഭിനയിക്കാത്തത് ജീവിതത്തില്‍ മാത്രമാണ്,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju about Aye Auto Movie and a Scene

We use cookies to give you the best possible experience. Learn more