അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ഛോട്ടാ മുബൈ. സിനിമ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു. ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. സിനിമയില്‍ മണിക്കുട്ടനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്
ഇപ്പോള്‍ ഛോട്ടാ മുംബൈയിലെ ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണെന്ന് പറയുകയാണ് മണിക്കുട്ടന്‍.
മോഹന്‍ലാലും രാജന്‍ പി. ദേവും തമ്മിലുള്ള ഒരു സീന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് മണിക്കുട്ടന്‍ പറയുന്നു. സിനിമയില്‍ മോഹന്‍ലാല്‍ പെണ്ണ് കാണാന്‍ വരുന്ന ഒരു സീനുണ്ടെന്നും അവിടെ വെച്ച് രാജന്‍ പി.ദേവും മോഹന്‍ലാലും തമ്മിലുള്ള ഒരു സംഭാഷണമുണ്ടെന്നും അദ്ദേഹം പറയുന്നു.
ആ സീന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും അവരുടെ ക്യാരക്ടറൈസേഷന്‍ നല്ല രസമാണെന്നും മണിക്കുട്ടന്‍ പറയുന്നു. തന്നെ പോലുള്ള യുവനടന്‍മാര്‍ കണ്ട് പഠിക്കണ്ട സീനാണ് അതെന്നും ഇന്നും ഛോട്ടാ മുംബൈ കാണുമ്പോള്‍ ആരാധനയോടെ നോക്കി കാണുന്ന ഒരു സീനാണ് അതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ഫിലിമി ബീറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടനും പാമ്പ് ചാക്കോ ചേട്ടനും തമ്മിലുള്ള ഒരു സീനുണ്ട്. അതില്‍ ഭയങ്കര രസമായിട്ട് പോകുന്ന ഒരു സീനാണ് തല ലതയെ പെണ്ണ് കാണാന്‍ വരുന്നത്. പെണ്ണ് കാണാന്‍ വരുമ്പോള്‍ ‘ഇത് പാമ്പ് ചാക്കോ ചേട്ടന്റെ വീടാടാ’ എന്ന് പറഞ്ഞ് ചെന്നിട്ട് ഇവര് തമ്മില്‍ ഒരു കോണ്‍വര്‍സേഷന്‍ ഉണ്ട്. ആ ക്യാരക്ടറൈസേഷന്‍ നല്ല രസമാണ്. തീര്‍ച്ചയായിട്ടും നമ്മള്‍ യുവാക്കള്‍ക്ക്, ഞാന്‍ എന്നെ തന്നെ ഒരു അഭിനയ വിദ്യാര്‍ത്ഥിയായിട്ടാണ് കാണുന്നത്. നമ്മളെ പോലെയുള്ളവര്‍ക്ക് പഠിക്കാന്‍ ഉള്ളത് അതില്‍ ഉണ്ട്. ഈ ക്യാരക്ടര്‍ പിടിച്ച് അവസാനം വരെ കൊണ്ട് പോകുന്നില്ലേ. എപ്പോഴും കാണുമ്പോള്‍ ഒരു ആരാധനയോട് കാണുന്ന സീനാണ് അത്.’ മണിക്കുട്ടന്‍ പറയുന്നു.
Content highlight: Manikuttan about his favorite scene in Chattamumbai.