അസാമാന്യ എഴുത്തുകാരന്‍; കൂടുതലും കണ്ടത് സത്യന്‍ അന്തിക്കാടുമായി ചെയ്ത സിനിമകള്‍: ശ്രീനിവാസനെ അനുശോചിച്ച് മണിരത്‌നം
Indian Cinema
അസാമാന്യ എഴുത്തുകാരന്‍; കൂടുതലും കണ്ടത് സത്യന്‍ അന്തിക്കാടുമായി ചെയ്ത സിനിമകള്‍: ശ്രീനിവാസനെ അനുശോചിച്ച് മണിരത്‌നം
ഐറിന്‍ മരിയ ആന്റണി
Saturday, 20th December 2025, 9:28 pm

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തെ അനുസ്മരിച്ച് സംവിധായകന്‍ മണിരത്‌നം. ഇന്ത്യന്‍ സിനിമക്കുണ്ടായ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്നും അസാമാന്യ എഴുത്തുകാരനും നടനുമായിരുന്നു ശ്രീനിവാസെനെന്നും അദ്ദേഹം പറഞ്ഞു.

ഒരു എഴുത്തുകാരന്‍, നടന്‍, ചിന്തകന്‍ എന്നീ നിലകളില്‍ വലിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചാണ് അദ്ദേഹം സിനിമയോട് വിട പറഞ്ഞതെന്നും ഒരു ചിരിയോടെയാണ് തനിക്ക് എപ്പോഴും ശ്രീനിവാസനെ ഓര്‍ക്കാന്‍ കഴിയുകയെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ കണ്ടിട്ടുള്ള ശ്രീനിവാസന്‍ സിനിമകളെല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അദ്ദേഹം അസാമാന്യ എഴുത്തുക്കാരനാണ്. സിനിമക്ക് തിരക്കഥയെഴുതാനുള്ള ശ്രീനിവാസന്റെ കഴിവ് റിമാര്‍ക്കബിളാണ്. സത്യന്‍ അന്തിക്കാടുമായിട്ട് അദ്ദേഹം ചെയ്ത സിനിമകളാണ് ഞാന്‍ അധികവും കണ്ടിട്ടുള്ളത്.

എല്ലാം വളരെ ബ്രില്ല്യന്‍ഡായ സിനിമകളാണ്. തീര്‍ച്ചയായും അദ്ദേഹം സ്‌പെഷ്യലാണ്. നമ്മള്‍ അദ്ദേഹത്തെ മിസ് ചെയ്യും,’ മണിരത്‌നത്തിന്റെ വാക്കുകള്‍.

അതേസമയം സിനിമ മേഖലയില്‍ സത്യന്‍ അന്തിക്കാട്, കമല്‍, ഉര്‍വശി ഉള്‍പ്പെടെ പല പ്രമുഖരും ശ്രീനിവാസന് അനുശോചനമായി രംഗത്തെത്തിയിരുന്നു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഏറെക്കാലമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു അദ്ദേഹത്തിന് 69 വയസായിരുന്നു. 48 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Content Highlight: Mani Ratnam remembers the passing of actor and screenwriter Sreenivasan 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.