റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
Football
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th August 2021, 9:33 pm

റോം: സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തി. യുവന്റസുമായി യുണൈറ്റഡ് കരാറിലെത്തിയതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

2023 ജൂണ്‍ വരെയാണ് കരാര്‍.

റൊണാള്‍ഡോയെ സ്വാഗതം ചെയ്ത് യുണൈറ്റഡ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തുന്നത്.

2003ല്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009 ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് താരം റയലിലെത്തിയത്.

റയലില്‍ നിന്നാണ് റൊണാള്‍ഡോ യുവന്റസിലെത്തിയത്. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.


യുവന്റസില്‍ താരം അതൃപ്തനാണെന്നും കരാര്‍ പുതുക്കില്ലെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം സിറ്റിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ സിറ്റി താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചില്ല. റൊണാള്‍ഡോ ടീമിലെത്തുന്ന കാര്യം സംശയമാണെന്നായിരുന്നു ആഴ്സണലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manchester United Confirm Ronaldo Agreement