| Tuesday, 8th September 2020, 11:48 am

'ഇക്കാ ഇങ്ങള്‍ വീണ്ടും ഞെട്ടിക്കുന്നു'; പിറന്നാളിന് ശേഷം പുതിയ മേക്കോവറില്‍ മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവരോടും സ്‌നേഹം അറിയിച്ചുകൊണ്ട് പുതിയ മേക്കോവറില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. എല്ലാവര്‍ക്കും സ്‌നേഹം എന്ന തലക്കെട്ടോടെയാണ് പുതിയ വേഷത്തില്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇക്കാ നിങ്ങള്‍ വീണ്ടും ഞെട്ടിക്കുന്നു’, ’69നെ വെറും അക്കങ്ങളാക്കി മാറ്റി ഈ പതിനെട്ടുകാരന്‍’ എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.

മമ്മൂട്ടിയുടെ ഫിറ്റ്‌നസ്സിനെക്കുറിച്ചും കമന്റുകളുണ്ട്. പിങ്കും വൈറ്റും നിറത്തിലുള്ള ഔട്ട്ഫിറ്റാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. നിരവധി പേരാണ് പിറന്നാള്‍ ദിനത്തില്‍ നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടിക്ക് ഉമ്മ കൊടുത്തുകൊണ്ട് മകനും സിനിമാനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ഫോട്ടോ വൈറലായിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്ണിന്റെ ടീസര്‍ പുറത്തുവിട്ടതും പിറന്നാള്‍ ദിനത്തിലായിരുന്നു.

‘വണ്‍’ന്റെ ടീസറിന് വന്‍ സ്വീകരമാണ് ലഭിക്കുന്നത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വിന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: mamooty reveals new makeover photo after his birthday

We use cookies to give you the best possible experience. Learn more