| Wednesday, 2nd July 2025, 1:23 pm

അവര്‍ക്കൊക്കെ വേറെ പണിയുണ്ട്, താൻ തന്നെ കഥയെഴുതെന്ന് ആ സംവിധായകനോട് പറഞ്ഞു; ഏഴാം ദിവസം 62 സീൻ ആയെന്ന് അദ്ദേഹം: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വർഷങ്ങൾക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി നായകനായി എത്തിയ കാഴ്‌ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുയാണ് മമ്മൂട്ടി.

ബ്ലെസി എന്ന സംവിധായകന്‍ തന്റെ അടുത്ത് കഥ പറയാന്‍ വന്നെന്നും കഥ പറഞ്ഞ ശേഷം ലോഹിദാസിനെ കൊണ്ടോ അല്ലെങ്കില്‍ ശ്രീനിവാസനെക്കൊണ്ടോ കഥ എഴുതിക്കാമെന്ന് പറഞ്ഞു.

എന്നാല്‍ താന്‍ അത് നിരസിച്ചെന്നും തന്നോട് പറഞ്ഞപോലെ തന്നെ കഥ എഴുതാന്‍ ബ്ലെസിയോട് പറഞ്ഞെന്നും ഏഴാമത്തെ ദിവസം 62 സീന്‍ ആയെന്ന് ബ്ലെസി തന്നോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

ആ എഴുത്ത് തുടരാന്‍ അദ്ദേഹത്തോട് പറഞ്ഞെന്നും ആ കഥയാണ് കാഴ്ച എന്ന സിനിമയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്ലെസി എന്നുപറഞ്ഞ ഡയറക്ടര്‍ എന്റെ അടുത്ത് കഥ പറയാന്‍ വന്നപ്പോള്‍, കഥ പറഞ്ഞ ശേഷം ‘ഇത് ഞാന്‍ ലോഹിസാറിനോട് ചോദിച്ചിട്ടുണ്ട്, പുള്ളിക്ക് സമയം ഉണ്ടെങ്കില്‍ പുള്ളിയെ കൊണ്ട് എഴുതിക്കാം. അല്ലെങ്കില്‍ ശ്രീനിവാസന്‍ സാറ് ആയാല്‍ എങ്ങനെ ഉണ്ടാകും’ എന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞു അവര്‍ക്കൊക്കെ വേറെ പണിയുള്ളവരല്ലേ. താന്‍ എന്നോട് പറഞ്ഞ കഥ ഒന്നെഴുതി നോക്കാന്‍ പറഞ്ഞു. ഇത് ഇതുപോലെയൊന്ന് എഴുതാന്‍ പറഞ്ഞു.

ഏഴാമത്തെ ദിവസം അയാള്‍ പറഞ്ഞു സാറേ… 62 സീന്‍ ആയെന്ന് പറഞ്ഞു. പിന്നെ ഞാനത് തുടരാന്‍ പറഞ്ഞു. പിന്നെ അത് വായിച്ചപ്പോള്‍ ഓക്കെയായി. അതാണ് സ്‌ക്രിപ്റ്റ്. അതാണ് കാഴ്ച,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty talking about Kazhcha Cinema and Blessy

We use cookies to give you the best possible experience. Learn more