മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയ്ക്ക് ഈ വർഷം പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളക്കര. വർഷങ്ങളായി ആരാധകർ ഉയർത്തിയിരുന്ന ‘എന്തുകൊണ്ട് മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചില്ല?’ എന്ന ചോദ്യങ്ങൾകുള്ള മറുപടിയാണ് ഈ ബഹുമതി. കേന്ദ്രസർക്കാർ അദ്ദേഹത്തെ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാലാണ് ആദരിച്ചത്.
എന്നാൽ പുരസ്‌കാരത്തെക്കുറിച്ചുള്ള തന്റെ നിലപാട് വളരെ ലളിതമാണെന്ന് താരം വ്യക്തമാക്കി. ‘കെയർ ആൻഡ് ഷെയർ’ സംഘടനയുടെ പതിനാറാം വാർഷികാഘോഷ വേദിയിൽ സംസാരിക്കവെയാണ് മമ്മൂട്ടി മനസ് തുറന്നത്.
മമ്മൂട്ടി, പിണറായി വിജയൻ, Photo: Mammootty/ Facebook
‘പത്മഭൂഷൺ ഞാൻ തന്നെ മറന്നിരിക്കുന്നു. അത് നിങ്ങൾക്കൊക്കെ ആഘോഷിക്കാനുള്ള ഒരു വാക്കാണ്. ഞാൻ എന്നെ തന്നെ പത്മഭൂഷൺ മമ്മൂട്ടി എന്ന് വിളിക്കാറില്ല, വിളിക്കാനും പാടില്ല. എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാൽ മതി. ഞാൻ മമ്മൂട്ടി മാത്രമാണ്. നിങ്ങൾക്കൊക്കെ പത്മഭൂഷൺ ആവട്ടെ, എന്നാണ് താരം പറഞ്ഞത്.
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മപുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടമാണ് ലഭിച്ചത്. എട്ട് മലയാളികൾക്കാണ് ഈ വർഷം പുരസ്‌കാരം ലഭിച്ചത്. വി . എസ് . അച്യുതാനന്ദൻ മരണാനന്തരമായി പത്മവിഭൂഷൺ നേടി. കൂടാതെ വെള്ളാപ്പള്ളി നടേശനും പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിയെ പത്മഭൂഷൺ നൽകി ആദരിച്ചത്. ഇതിനുമുമ്പ് 1998-ൽ പത്മശ്രീയും ലഭിച്ചിരുന്നു. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരവും നേടി. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്.
ഭ്രമയുഗം , Photo: IMDb
അതേസമയം ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മാറിയിരിക്കുകയാണ് മലയാള ചിത്രം ഭ്രമയുഗവും മമ്മൂട്ടിയും. കഴിഞ്ഞ ദിവസം രാത്രി 7.30ന് ഭ്രമയുഗം ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ‘മോളിവുഡ് ലെജന്റ് എന്ന വിശേഷണത്തോടെയാണ് മമ്മൂട്ടിയെ അവതാരക അഭിസംബോധന ചെയ്‌തത്.
ഭ്രമയുഗത്തെ കുറിച്ച് പറഞ്ഞ അവതാരക ‘മോളിവുഡ് ലെജൻ്റ് മമ്മൂട്ടി’ എന്ന് പറഞ്ഞതും വലിയ കയ്യടിയും ആർപ്പുവിളികളും ആയിരുന്നു വേദിയിൽ നിന്നും ഉയർന്നത്. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിൽ ആയിരുന്നു ഭ്രമയുഗം സ്ക്രീൻ ചെയ്‌തത്.
Content Highlight: Mammootty talk about Pathmabhooshan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.