വാഴ 2ന്റെ വമ്പന്‍ കുതിപ്പിനിടയിലും കുറഞ്ഞ സ്‌ക്രീനുകളിലൂടെ ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ് മോഹിനിയാട്ടം. ഫീല്‍ ഗുഡ് ഴോണറിലെത്തിയ ആദ്യഭാഗത്തില്‍ നിന്ന് കംപ്ലീറ്റ് ട്രാക്ക് മാറ്റിക്കൊണ്ടാണ് സംവിധായകന്‍ മോഹിനിയാട്ടം ഒരുക്കിയിരിക്കുന്നത്. പലയിടത്തും തിരക്ക് കാരണം അധികം സ്‌ക്രീനുകളും ഷോകളും കൂടുതലായി ചാര്‍ട്ട് ചെയ്യാന്‍ തിയേറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
പോപ് കള്‍ച്ചറിനനുസരിച്ച് ഒരു സിനിമയിലെ കോമഡികള്‍ വര്‍ക്കാക്കുവാന്‍ റഫറന്‍സ് ഡയലോഗുകള്‍ എത്രമാത്രം സഹായകമാകുന്നു എന്നതിന്റെ ടെക്‌സ്റ്റ്ബുക്ക് കൂടിയാണ് മോഹിനിയാട്ടം. പല ഹിറ്റ് സിനിമകളിലെയും സീനുകളും ഡയലോഗും കൃത്യമായി ഉപയോഗിച്ച് പ്രേക്ഷകരുടെ കൈയടി നേടാന്‍ സംവിധായകനായ കൃഷ്ണദാസ് മുരളിക്ക് സാധിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ജഗദീഷ് പറയുന്ന ‘താനൂര്‍ക്ക് ചക്ക തിന്നാന്‍ പോയപ്പോള്‍’ എന്ന ഡയലോഗ്. ഏറ്റവും ടെന്‍ഷന്‍ ബില്‍ഡ് ചെയ്ത് നില്‍ക്കുന്ന സമയത്ത് പെട്ടു എന്ന് തോന്നിക്കുന്നിടത്ത് വെച്ചാണ് ജഗദീഷ് ഈ ഡയലോഗ് പറയുന്നത്. കൂട്ടച്ചിരിക്ക് ചെറിയൊരു ഗ്യാപ് ലഭിച്ച സമയത്ത് വന്ന ഈ ഡയലോഗ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി.
മമ്മൂട്ടി- വി.എം. വിനു കോമ്പോയിലൊരുങ്ങിയ വേഷം എന്ന ചിത്രത്തിലാണ് ഈ ഡയലോഗുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രം വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഈ ഡയലോഗ് ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഇമോഷണലായിട്ടുള്ള ഒരു സീനിലും മമ്മൂട്ടി ഈ ഡയലോഗ് ഉപയോഗിക്കുന്നുണ്ട്.
വേഷം Photo: Screen grab/ Speed Audio
‘താനൂര്‍ക്ക് ചക്ക തിന്നാന്‍ പോയപ്പോള്‍ ചക്ക മൊത്തം തമ്പാനൂര്‍ക്ക് പോയെന്ന് പറഞ്ഞു. തമ്പാനൂര് ചെന്നപ്പോള്‍ മാവിലാ ചക്ക കായ്ക്കുന്നത്. മാവിലെ ചക്ക തിന്നാന്‍ പറ്റുമോ എന്നറിയാന്‍ മാവിലായില്‍ ചെന്ന് ചോദിച്ചപ്പോള്‍ അവര് പറഞ്ഞു, ഞങ്ങളീ നാട്ടുകാരല്ലേ’ എന്നാണ് ഡയലോഗ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഈ ഡയലോഗ് ചെറുതായിട്ട് ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു. മോഹിനിയാട്ടത്തിലൂടെ ഇത് കംപ്ലീറ്റായി കോമഡി ഡയലോഗായി മാറി.
ഇത് മാത്രമല്ല, മറ്റ് പല റഫറന്‍സുകളും ചിത്രത്തില്‍ ആവശ്യത്തിനുണ്ട്. ഏഴാം അറിവ്, ദൃശ്യം, ബിഗില്‍ തുടങ്ങിയ സിനിമകളിലെ റഫറന്‍സുകള്‍ കൃത്യമായി പ്ലെയ്‌സ് ചെയ്തതിലൂടെ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മോഹിനിയാട്ടം മാറി. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച ഡാര്‍ക്ക് കോമഡി ചിത്രമെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം.
Content Highlight: Mammootty’s Vesham movie reference in Mohiniyattam worked well