| Monday, 6th May 2024, 7:18 pm

ഉലക നായകനെയും പിന്നിലാക്കി മെഗാ സ്റ്റാര്‍; ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ രണ്ടാമത് മമ്മൂട്ടി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം വന്നത് മുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ കോമഡി ചിത്രം ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ രണ്ടാംസ്ഥാനം ടര്‍ബോ സ്വന്തമാക്കി.

സിനിമയുടെ ടീസര്‍, ട്രെയ്‌ലര്‍ എന്നിവ പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സിനിമയാണ് ടര്‍ബോ എന്നാണ് റിപ്പോര്‍ട്ട്. ഉലകനായകന്‍ കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’, രാജ്കുമാര്‍ റാവുവിന്റെ ‘ശ്രീകാന്ത്’ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘ടര്‍ബോ’ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്.

ചിത്രത്തിന്റെതായി പുറത്തുവന്ന ഏറ്റവും പുതിയ അപ്‌ഡേറ്റാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍വൈശാഖാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ടര്‍ബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ടര്‍ബോ ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാന്‍ സാധിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ പര്‍സ്യുട്ട് ക്യാമറയാണ് ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്നതാണ് ഇത്. ‘ട്രാന്‍ഫോര്‍മേഴ്സ്’, ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡില്‍ ‘പഠാന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്.

ഛായാഗ്രഹണം – വിഷ്ണു ശര്‍മ, ചിത്രസംയോജനം – ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍ – ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്ങ്, കോ-ഡയറക്ടര്‍ – ഷാജി പടൂര്‍.

കോസ്റ്റ്യൂം ഡിസൈനര്‍ – മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ് – റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് ആര്‍. കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് – യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, പി.ആര്‍.ഒ – ശബരി.

Content Highlight: Mammootty’s Turbo Become Most Anticipated Indian Movie In IMDB

Latest Stories

We use cookies to give you the best possible experience. Learn more