ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ, വരത്തൻ എന്നീ സിനിമകളിൽ അഭിനയിച്ച മമിത സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മമിതക്ക് സാധിച്ചു.
പ്രേമലു എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ ബേയ്‌സും മമിത നേടിയെടുത്തിരുന്നു. മയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് നടി. ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത.
തമിഴിൽ അഭിനയിക്കണമെന്ന് നേരത്തേ ആഗ്രഹമുണ്ടായിരുന്നെന്നും തമിഴ്‌ഭാഷ ഇഷ്ടമാണെന്നും മമിത പറയുന്നു. കുടുംബസമേതം ഒന്നിച്ചിരുന്ന് സിനിമ കാണാറുണ്ടെന്നും സൂര്യ, വിജയ്, ധനുഷ്, അജിത് എന്നിവരെയാണ് ഇഷ്ടമെന്നും മമിത പറഞ്ഞു.
നടിമാരിൽ അസിനെയാണ് ഇഷ്ടമെന്നും മലയാളിയായ അസിനെ തമിഴ് ആരാധകർ സ്വീകരിച്ച രീതി തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നെന്നും അവരെയൊക്കെ സ്ക്രീനിൽ കണ്ടിട്ടാണ് തമിഴ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വന്നതെന്നും നടി പറയുന്നു.
‘തമിഴിൽ അഭിനയിക്കണമെന്ന് നേരത്തെതന്നെ ആഗ്രഹം ഉണ്ടായിരുന്നു. തമിഴ്‌ഭാഷ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞങ്ങൾ കുടുംബസമേതം ഒന്നിച്ചിരുന്ന് തമിഴ് സിനിമകൾ കാണാറുണ്ട്. മലയാളം സിനിമകൾ കാണുന്നപോലെ തന്നെ തമിഴ് സിനിമകളും കാണാറുണ്ട്.
നടൻമാരിൽ സൂര്യ, വിജയ്, ധനുഷ്, അജിത് എന്നിവരേയും ഇഷ്ടമാണ്. നടിമാരിൽ അസിനെ വളരെയധികം ഇഷ്‌ടമാണ്. മലയാളിയായ അസിനെ തമിഴ് ആരാധകർ സ്വീകരിച്ച രീതി ചെറുപ്പത്തിൽ എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. പിന്നെ നയൻതാരയും. അവരെയൊക്കെ സ്ക്രീനിൽ കണ്ടിട്ടാണ് ചെറുപ്പത്തിൽ തന്നെ തമിഴ് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉടലെടുത്തത്,’ മമിത ബൈജു പറയുന്നു.
Content Highlight: Mamitha Talking about Tamil Cinema