അഭിനയ ജീവിതത്തില്‍ തന്റെ കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുന്ന താരമാണ് മമിത ബൈജു. 2017 ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മമിത പിന്നീട് പ്രണയ വിലാസം, സൂപ്പര്‍ ശരണ്യ, വികൃതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2024 ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലുവിലെ റീനു എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രം. സൗത്ത് ഇന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രത്തിലൂടെ മമിത പിന്നീട് അന്യഭാഷകളിലും സജീവമാകുകയായിരുന്നു.
സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയപ്രവേശനം നടത്തിയ വിജയ് യുടെ അവസാന ചിത്രം ജനനായകനില്‍ താരത്തിന്റെ സഹോദരിയായി വേഷമിടുന്ന മമിതയുടെതായി ഒട്ടനവധി ചിത്രങ്ങളാണ് തമിഴില്‍ വരാനിരിക്കുന്നത്. മലേഷ്യയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മമിത പാടിയ നാളെ നാളെ എന്ന ഗാനം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജെ.എഫ്.ഡബ്ല്യൂ മൂവി അവാര്‍ഡ്‌സില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ചടങ്ങില്‍ ഡ്യൂഡിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവെ ബിഗ് സ്‌ക്രീനില്‍ മമിത നാളെ നാളെ എന്ന ഗാനം ആലപിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചതാണ് താരത്തെ വീണ്ടും വെട്ടിലാക്കിയത്. വലിയ ആള്‍ക്കൂട്ടം എത്തിച്ചേര്‍ന്ന ചടങ്ങില്‍ വലിയ ആരവമാണ് വീഡിയോക്ക് ലഭിച്ചത്. ഇത് കണ്ട അവതാരകന്‍ ഒരിക്കല്‍ കൂടി പാടാമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട അണ്ണാ വിട്ടുറുങ്കെ എന്നായിരുന്നു മമിത പറഞ്ഞത്.
ഇതിന് ശേഷം മമിത ഡാന്‍സ് ചെയ്യുന്ന വീഡിയോയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പേരെ കാഴ്ച്ചക്കാരായി ലഭിച്ച ‘പൂട്ടി വെച്ച കുതിര’ എന്ന ഗാനത്തിന് വേണ്ടി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. ആരാധകരുടെ ആവശ്യപ്രകാരം നൃത്തം അവാര്‍ഡ് വേദിയില്‍ മമിത നൃത്തം ചെയ്യുന്നുണ്ട്.
മമിത വിജയ്‌ക്കൊപ്പം. Photo: King of kollywood/ x.com
കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ഡ്യൂഡില്‍ നായികയായ മമിതക്ക് വലിയ സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. തമിഴ് സൂപ്പര്‍താരങ്ങളുടെ കൂടെയാണ് മമിതയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം. സൂര്യയുടെ പുതിയ ചിത്രമായ സൂര്യ46 ല്‍ താരത്തിന്റെ നായികയായി മമിതയെത്തുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ധനുഷിനൊപ്പവും ശിവകാര്‍ത്തികേയനൊപ്പവും താരം വേഷമിടുന്നുണ്ട്. അതേസമയം മലയാളത്തില്‍ നിവിന്‍ പോളി നായകനാകുന്ന ഗിരീഷ് എ.ഡി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റാണ് താരത്തിന്റെ അടുത്ത ചിത്രം.
Content Highlight: Mamitha’s dance at jfwmovie awards goes viral on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.