| Friday, 27th June 2025, 6:53 am

ഞാന്‍ ആ നടിയുടെ ഫാന്‍ ഗേള്‍; കണ്ണാടിയുടെ മുന്നില്‍പോയി അവരെപ്പോലെ അഭിനയിച്ചുനോക്കും: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് മമിത ശ്രദ്ധേയയായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മമിതക്ക് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ ബേയ്‌സും മമിത നേടിയെടുത്തു.

താന്‍ വലിയൊരു അസിന്‍ ആരാധികയാണെന്ന് പറയുകയാണ് മമിത ബൈജു. അസിന്റെ എല്ലാ സിനിമയും കാണുമായിരുന്നുവെന്നും അതെല്ലാം കണ്ടിട്ട് കണ്ണാടിയുടെ മുന്നില്‍ പോയി അസിനെ പോലെ അഭിനയിച്ചുനോക്കുമെന്നും മമിത പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത ബൈജു.

‘പണ്ടൊക്കെ എനിക്ക് അസിനെ ഭയങ്കര ഇഷ്ടമായിരുന്നു. ഫാന്‍ ഗേള്‍ ആണ് ഞാന്‍. അസിന്റെ ഏത് പടമിറങ്ങിയാലും ഞാന്‍ കണ്ടുകൊണ്ടിരിക്കും. എന്നിട്ട് ആരുമില്ലാത്ത സമയത്ത് കണ്ണാടിയുടെ മുന്നില്‍ പോയി അഭിനയിച്ചുനോക്കും.

സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ സിനിമയില്‍ എങ്ങനെ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ വീട്ടില്‍ ആരും തന്നെ സിനിമയിലില്ല. എന്റെ പപ്പ ഡോക്ടര്‍ ആണ്. ചെറുപ്പം മുതലേ അതൊക്കെ കണ്ടുവളര്‍ന്നതുകൊണ്ടുതന്നെ ഭാവിയില്‍ ഞാനും അങ്ങനെ ആകുമെന്നാണ് കരുതിയാല്‍.

എന്നാല്‍ അതിനിടയില്‍ പപ്പയുടെ ഒരു സുഹൃത്തുവഴി സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ ഓഡീഷന് പോയി സെലക്ട് ആയി. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്.

പണ്ടുമുതലേ എനിക്ക് കാണാന്‍ ഇഷ്ടമുള്ള ഴോണറാണ് റോം കോംസ്. ബാക്കിയുള്ള സിനിമകളൊക്കെ കാണാന്‍ എനിക്ക് ഒരു മൂഡ് വേണം. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ റോം കോംസ് കാണും,’ മമിത ബൈജു പറയുന്നു.

Content Highlight: Mamitha Baiju Says She Likes Actress Asin  Very Much

We use cookies to give you the best possible experience. Learn more