| Sunday, 15th June 2025, 7:37 am

പൃഥ്വി ആ സമയത്ത് എന്നോടൊന്നും മിണ്ടിയില്ല; പിന്നെ ബ്ലെസിയെ വിളിക്കേണ്ടി വന്നു: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത അവര്‍ ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

ഇപ്പോള്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് തന്നോട് പൃഥ്വിരാജ് ഒന്നും മിണ്ടുന്നില്ലായിരുന്നുവെന്നും താന്‍ രഹസ്യമായി ബ്ലെസിയെ വിളിച്ച് കാര്യങ്ങളൊക്കെ ഓക്കെയാണോ എന്ന് അന്വേഷിച്ചുവെന്നും അവര്‍ പറയുന്നു.
അവിടെ യാതൊരു കുഴപ്പവുമില്ലെന്നും തന്നോട് ധൈര്യമായിരിക്കാനും ബ്ലെസി പറഞ്ഞുവെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് മെലിഞ്ഞ് വല്ലാതെ ക്ഷീണിച്ചതൊന്നും താന്‍ അറിഞ്ഞില്ലെന്നും ഈ രൂപത്തിലായത് താന്‍ അറിയരുതെന്ന് പൃഥ്വി മറ്റുള്ളവരോട് പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘അവന്റെ ഒരു അധ്വാനമുണ്ടല്ലോ ആടുജീവിത്തിന് വേണ്ടിയുള്ള, ഇവന്‍ മിണ്ടിയില്ല എന്റെയടുത്ത്. ഇവന്‍ ഒരക്ഷരം എന്റെയടുത്ത് മിണ്ടിയില്ല. ഞാന്‍ എന്നിട്ട് രഹസ്യമായി ബ്ലെസിയോട്, ‘ അവിടെ വേറെ കുഴപ്പമൊന്നുമില്ലല്ലോ ബ്ലെസി, കൊറോണയൊന്നുമില്ലല്ലോ’ എന്നൊക്കെ ചോദിച്ചു. ബ്ലെസി പറഞ്ഞു ‘ ഒരു കുഴപ്പവുമില്ല ചേച്ചിയവിടെ ധൈര്യമായിട്ട് ഇരുന്നാട്ടെ’ എന്ന്.

ഇവന്‍ മിണ്ടത്തില്ല. അവന്‍ ഇങ്ങനെ മെലിഞ്ഞ് അസ്ഥി പോലെയായത് ഞാന്‍ അറിയുന്നില്ല. അവന്‍ ഇങ്ങനെ ചട്ടംകെട്ടിവേച്ചേക്കുവായിരുന്നു ആരോടും പറയരുത് അമ്മയുടെ അടുത്ത് പറയരുത് എന്നൊക്കെ പറഞ്ഞ്. ഞാനും പേടിച്ചു പോയി എന്താണോ ഈ കോലത്തില്‍ ആയി പോയതെന്ന് വിചാരിച്ച്. പിന്നീട് അത് അവന്‍ തന്നെ ഒന്നു ശരിയാക്കി. ക്രിക്കറ്റ് കളിയുമൊക്കെ തുടങ്ങി അങ്ങ് ഉഷാറായി ആള്‍,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran talks about Prithviraj Sukumaran

We use cookies to give you the best possible experience. Learn more