| Saturday, 15th March 2025, 5:21 pm

അസാധ്യ ആര്‍ട്ടിസ്റ്റാണ്, പൃഥ്വിയും ആ നടിയും ഒന്നിച്ച സിനിമകളിലെല്ലാം അവര്‍ തമ്മില്‍ നല്ല കെമിസ്ട്രി തോന്നിയിട്ടുണ്ട്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ സംവൃത സുനിലിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. സംവൃതയുടെ അഭിനയം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. മാണിക്യക്കല്ല് എന്ന സിനിമയില്‍ പൃഥ്വിയുടെ നായികയായി സംവൃത അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടി മാത്രം എഴുതിയ കഥാപാത്രമാണെന്ന് തനിക്ക് തോന്നിയെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

വളരെ മനോഹരമായി സംവൃത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ മിടുക്കിയാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. നല്ല സംസാരമാണ് സംവൃതയുടേതെന്നും നല്ല നടിയാണ് അവരെന്ന് താന്‍ പൃഥ്വിയോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. മാണിക്യക്കല്ല് കണ്ടതോടെ സംവൃതയോടുള്ള ഇഷ്ടം കൂടിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലും സംവൃതയുടെ പെര്‍ഫോമന്‍സ് തനിക്ക് ഇഷ്ടപ്പെട്ടെന്നും പൃഥ്വിയും സംവൃതയും തമ്മിലുള്ള കെമിസ്ട്രി തനിക്ക് ഇഷ്ടമായെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ കഥ നല്ലതാണെന്നും അവര്‍ രണ്ടുപേരുടെയും കഥാപാത്രങ്ങളും നല്ലതായിരുന്നെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘എനിക്ക് ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. അവരുടെ അഭിനയം എനിക്ക് വലിയ ഇഷ്ടമാണ്. മാണിക്യക്കല്ല് എന്ന പടത്തില്‍ സംവൃത രാജുവിന്റെ നായികയായിരുന്നു. ആ പടത്തില്‍ സംവൃതയുടെ ക്യാരക്ടര്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. അവര്‍ക്ക് വേണ്ടി മാത്രം എഴുതിയ കഥാപാത്രമാണെന്ന് തോന്നി. വളരെ മനോഹരമായി സംവൃത ആ പടത്തില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.

നല്ല സംസാരവും പെരുമാറ്റവുമൊക്കെയാണ് സംവൃതയുടേത്. നല്ല നടിയാണെന്ന് ഞാന്‍ രാജുവിനോട് ഇടയ്ക്ക് പറയാറുണ്ട്. മാണിക്യക്കല്ല് കണ്ടതോടെ അവരോടുള്ള ഇഷ്ടം കൂടി. അതുപോലെ അയാളും ഞാനും തമ്മില്‍ എന്ന പടത്തിലും നല്ല പെര്‍ഫോമന്‍സായിരുന്നു സംവൃതയുടേത്. ആ പടത്തിന്റെ കഥയും, രാജുവും സംവൃതയും തമ്മിലുള്ള കെമിസ്ട്രിയും എനിക്ക് ഇഷ്ടമായി,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran about Samvrutha Sunil’s performance in  Manikyakkallu movie

Latest Stories

We use cookies to give you the best possible experience. Learn more