| Saturday, 14th June 2025, 1:38 pm

മിടുക്കിയാണ് ആ യുവനടി; ഇനിയും ഒരുപാട് ഭാവിയുണ്ട്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത അവര്‍ ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

നവാഗതനായ എസ്.വിപിന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ അനശ്വര രാജന്, സിജു സണ്ണി, ബൈജു സന്തോഷ്, അസീസ് നൈടുമങ്ങാട് എന്നിവര്‍ക്ക് പുറമെ മല്ലിക സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ അനശ്വരയെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.

അനശ്വര ഒരു മിടുക്കിയാണെന്നും അത് താന്‍ പൃഥ്വിരാജിനോട് പറയാറുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു. അനശ്വര ഒരു ബബ്ലി ക്യാരക്ടറാണന്നെും അതുകൊണ്ട് സെറ്റില്‍ തങ്ങള്‍ക്ക് അഭിനയിക്കാനൊക്കെ നല്ല ഉത്സാഹമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. അനശ്വര വളരെ നല്ല ഒരു ആര്‍ട്ടിസ്റ്റാണെന്നും ഇനിയും സിനിമാ കരിയറില്‍ ഒരുപാട് ഭാവിയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘മിടുമിടുക്കിയല്ലേ, ഞാന്‍ എപ്പോഴും രാജുവിന്റെ അടുത്തു പറയും ഭയങ്കര ഒരു ബബ്ലി ക്യാരക്ടറാണ് മോളുടേതെന്ന്. അതുകൊണ്ട് സെറ്റില്‍ അഭിനയിക്കാനൊക്കെ നമ്മുക്ക് വലിയ ഉത്സാഹമാണ്. മോളുടെ തമാശയും മറ്റുമൊക്കെ സെറ്റില്‍ രസമാണ്. പിന്നെ അവള്‍ വളരെ നല്ല ഒരു ആര്‍ട്ടിസ്റ്റാണ്. ഇല്ലെന്ന് പറായാന്‍ ഒക്കത്തില്ല. അത് ഞാന്‍ എപ്പോഴും പറയുകയും ചെയ്യാറുണ്ട്. നല്ല മിടുക്കി കുഞ്ഞാണ് മോള് എന്ന്. ഇനിയും ഒരുപാട് ഭാവിയുണ്ട് കൊച്ചുകുട്ടിയല്ലേ,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight:  Mallika Sukumaran  about  Anashwara rajan

Latest Stories

We use cookies to give you the best possible experience. Learn more