സഞ്ജുവൊ ബട്‌ലറൊ അല്ല; മലിംഗയുടെ ഇഷ്ട്ട കളിക്കാരന്‍ ഈ യുവതാരം
IPL 2022
സഞ്ജുവൊ ബട്‌ലറൊ അല്ല; മലിംഗയുടെ ഇഷ്ട്ട കളിക്കാരന്‍ ഈ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th May 2022, 1:45 pm

ഒരു ടീമെന്ന നിലയില്‍ വളരെ മികച്ച രീതിയിലാണ് രാജസ്ഥാന്‍ ഈ വര്‍ഷം മുന്നേറിയത്. ഓരോ കളിക്കാരും അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ടീമിന് നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ബോളിംഗ് കോച്ചാണ് ശ്രീലങ്കന്‍ സൂപ്പര്‍ താരം ലസിത് മലിംഗ. റോയല്‍സിന്റെ പേസര്‍മാരുടെ പ്രകടനത്തിന് പധാന പങ്ക് മലിംഗയുടെ കോച്ചിംഗിനുണ്ട്.

രാജസ്ഥാന്റെ ഗ്രൗണ്ടിലെ പ്രകടനത്തില്‍ മലിംഗയ്ക്ക് ഏറ്റവും ഇഷ്ടമായത് റിയാന്‍ പരാഗിന്റെ ഫീല്‍ഡിങാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

കഴിഞ്ഞ 15 മത്സരങ്ങളില്‍ നിന്നും താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്് പരാഗിന്റെ ഫീല്‍ഡിങാണെന്നും അദ്ദേഹം ടീമില്‍ ഒരു എനര്‍ജി കൊണ്ടുവരുണ്ടെന്നും മലിംഗ വ്യക്താക്കി.

”അവന്‍ നല്ലയൊരു അത്‌ലറ്റാണ്. ബാറ്റ് ചെയ്യാന്‍ അധികം അവസരം കിട്ടിയില്ലെങ്കിലും അവന്റെ ഫീല്‍ഡിങും മനോഭാവവും ടീമിന് നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല. ബാക്കിയുള്ള ടീമുകളില്‍ അങ്ങനെയൊരാളില്ല’ മലിംഗ പറഞ്ഞു.

രാജസ്ഥാന്‍ ട്വീറ്ററില്‍ പങ്കുവെച്ച വീഡിയൊയിലാണ് മലിംഗ തന്റെ അഭിപ്രായം പറയുന്നത്.

വളരെ കൂളായി നിന്ന് ക്യാച്ചെടുക്കുന്ന പരാഗ് ഈ സീസണിലെ പ്രധാന ആകര്‍ഷണമായിരുന്നു. ക്യാച്ച് എടുത്ത് കഴിഞ്ഞുള്ള താരത്തിന്റെ ആഘോഷത്തിനും ഒരുപാട് ആരാധകരുണ്ട.് അത് പോലെ അത് വെറും ഷോ ഓഫ് ആണെന്ന് പറയുന്നവരുമുണ്ട്.

ഈ സീസണില്‍ വിക്കറ്റ് കീപ്പര്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡറും പരാഗ് തന്നെ. 16 കളിയില്‍ നിന്ന് 16 ക്യാച്ചുകളാണ് താരം സ്വന്തമാക്കിയത്.

ഈ സീസണില്‍ ഇതുവരെ ബാറ്റ്‌കൊണ്ട് താരത്തിനൊന്നും ചെയ്യാനിട്ടായില്ല. 13 ഇന്നിംഗസില്‍ നിന്നും 168 റണ്‍ മാത്രമാണ് പരാഗ് സ്‌കോര്‍ ചെയതത്.

ബട്‌ലറും സഞ്ജുവും തകര്‍ത്ത് കളിക്കുന്ന രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ പരാഗിന് ഒന്നു ചെയ്യാനുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.

ഫീല്‍ഡിങുകള്‍ മത്സരം വിജയിപ്പിക്കുന്ന ഈ കാലത്ത് ഫൈനലില്‍ താരത്തിന്റെ ഫീല്‍ഡിങ് വലിയ പങ്കുവെക്കും.

Content Highlights: malinga says his favourite part of rajasthans ground perfomance