തമിഴ് സിനിമാലോകവും വിജയ് ആരാധകരും ഏറെ പ്രാധാന്യത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍. സിനിമാജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന വിജയിയുടെ അവസാന ചിത്രമെന്ന നിലയില്‍ ജന നായകന്‍ വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 28 ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ പരിപാടിക്ക് മുന്നോടിയായി മലേഷ്യന്‍ സര്‍ക്കാര്‍ സംഘാടകര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളാണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ചിഹ്നങ്ങളും പരാമര്‍ശങ്ങളും ചടങ്ങില്‍ പാടില്ലെന്നാണ് അധികൃതര്‍ താക്കീത് നല്‍കിയിരിക്കുന്നത്.
വിജയ് രാഷ്ട്രീയ പരിപാടിയില്‍. Photo: Medium
പരിപാടി എന്റര്‍ടെയിന്‍മെന്റ് പര്‍പ്പസിന് മാത്രമുള്ളതായിരിക്കണമെന്നും ചടങ്ങില്‍ സംസാരിക്കുന്നവര്‍ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും നിര്‍ദേശിച്ച അധികൃതര്‍ പരിപാടിക്കെത്തുന്ന ആരാധകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്‌ളാഗുകളോ ചിഹ്നമോ ടി ഷര്‍ട്ടുകളോ ധരിച്ച് പരിപാടിക്കെത്തരുതെന്ന് പറഞ്ഞതായാണ് വിവരം.
സമീപകാലത്ത് വിജയ് നടത്തുന്ന രാഷ്ട്രീയ യോഗങ്ങളുടെയും കരൂരിലുണ്ടായ ദുരന്തത്തിന്റെയും അടിസ്ഥാനത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് വിവരം. മലേഷ്യയിലെ വലിയൊരു വിഭാഗം വരുന്ന തമിഴ് സംസാരിക്കുന്ന ജനതയും വിജയ് ആരാധകരുമടക്കം ഒരുപാട് ആളുകള്‍ പരിപാടിക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍.
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പരിപാടി പകുതി വെച്ച് നിര്‍ത്തേണ്ടി വരുമെന്ന തരത്തിലുള്ള കര്‍ശന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. ഇതോടെ ഓഡിയോ ലോഞ്ചിനിടെ വിജയ് നടത്താറുള്ള പ്രസംഗത്തിലും കാര്യമായ രീതിയില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കും.
സിനിമാ പ്രവേശനം ചര്‍ച്ചയായത് മുതല്‍ വിജയിയുടെ പുറത്തിറങ്ങുന്ന സിനിമകളിലും ഓഡിയോ ലോഞ്ചുകളിലുമുള്ള താരത്തിന്റെ രാഷ്ട്രീയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ജന നായകനിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ചേരുവകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Malaysian government gives strict guideline to jananayagan team on upcoming audio launch
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.