ആ വൈറല്‍ ഡാന്‍സിലെ മലയാളി ഡോക്ടര്‍മാര്‍| Viral Stars
അന്ന കീർത്തി ജോർജ്

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ. റസാഖുമാണ് പ്രശസ്തമായ റാസ്പുട്ടിന്‍ എന്ന ഗാനത്തിന് ചുവടുവെച്ചത്.

വെറുതെ ചെയ്ത ഒരു വീഡിയോ ഇത്തരത്തില്‍ വൈറലാകുമെന്ന് തങ്ങള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇരുവരും ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കുമിടയില്‍ നിരവധി കലാകാരന്മാരുണ്ടെന്നും എന്നാല്‍ വളരെ തിരക്കു പിടിച്ച ജോലി – പഠന മണിക്കൂറുകള്‍ക്കിടയില്‍ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭിക്കാത്തതാണെന്നും ജാനകിയും നവീനും പറയുന്നു.

തങ്ങളുടെ വീഡിയോ പലര്‍ക്കും പോസിറ്റീവ് എനര്‍ജി നല്‍കിയെന്ന് പറയുന്നത് കേള്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.